മൈക്കല്‍ ഫെല്‍പ്‌സ്- നീന്തല്‍ക്കുളത്തിലെ പത്തരമാറ്റ് തിളക്കം

Web Desk |  
Published : Aug 10, 2016, 04:36 AM ISTUpdated : Oct 05, 2018, 12:34 AM IST
മൈക്കല്‍ ഫെല്‍പ്‌സ്- നീന്തല്‍ക്കുളത്തിലെ പത്തരമാറ്റ് തിളക്കം

Synopsis

ഇതിഹാസങ്ങള്‍ പലരും വന്ന് പോയെിട്ടുണ്ടെങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ മൈക്കല്‍ ഫെല്‍പ്‌സ് അവര്‍ക്കെല്ലാം മുകളിലാണ്. 21 സ്വര്‍ണമെന്ന റെക്കോര്‍ഡ് മറികടക്കാന്‍ സമീപകാലത്തൊന്നും ആര്‍ക്കും കഴിഞ്ഞേക്കില്ല

സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യ ഇക്കാലം കൊണ്ട് ഒളിംപിക്‌സില്‍ നേടിയത് സ്വര്‍ണവും വെള്ളിയും വെങ്കലവുമടക്കം ആകെ 21 മെഡല്‍. ഇതില്‍ വ്യക്തിഗത സ്വര്‍ണം ഒരേ ഒരെണ്ണം. ആ സുവര്‍ണ നേട്ടം ഇന്ത്യ ഇപ്പോഴും ആഘോഷിക്കുമ്പോഴാണ് 20 സ്വര്‍ണവുമായി മൈക്കല്‍ ഫെല്‍പ്‌സിന്റെ വരവ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണത്തിനുടമ. പതിനഞ്ചാം വയസിലാണ് ഒളിംപിക് അരങ്ങേറ്റം. 2000ല്‍ സിഡ്‌നിയില്‍. അന്ന് പക്ഷെ അഞ്ചാം സ്ഥാനവുമായി മടങ്ങി. നാല് വര്‍ഷം കഴിഞ്ഞ് ഏതന്‍സിലെത്തിയപ്പോഴേക്കും കഥ മാറി. അന്ന് വെള്ളത്തില്‍നിന്ന് കരക്ക് കയറിയത് ആറു സ്വര്‍ണവും രണ്ടു വെങ്കലവുമായി. ബീജിംഗാണ് ഫെല്‍പ്‌സിനെ അതിമാനുഷരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. പങ്കെടുത്തത് എട്ടിനങ്ങളില്‍. എല്ലാത്തിലും പൊന്‍തിളക്കം. ഏഴെണ്ണത്തില്‍ ലോകറെക്കോര്‍ഡ്. ഒന്നില്‍ ഒളിംപിക് റെക്കോര്‍ഡും. 2012ല്‍ ലണ്ടനില്‍ വീണ്ടും നാലു സ്വര്‍ണം കൂടി. ഒപ്പം രണ്ട് വെള്ളിയും. ഏറ്റവും കൂടുതല്‍ ഒളിംപിക് മെഡലെന്ന റെക്കോര്‍ഡ് അതിനകം സ്വന്തമാക്കിയ ഫെല്‍പ്‌സ് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം നീന്തല്‍ക്കുളത്തിലേക്കുള്ള മടങ്ങിവരവ്. ഇക്കുറി റിയോയില്‍ ആദ്യം പങ്കെടുത്തത് 4 x 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍. അവിടെയും സ്വര്‍ണം നേടിക്കൊണ്ട് പൊന്‍മെഡലുകളുടെ എണ്ണം 19 ആക്കി. ഇപ്പോഴിതാ രണ്ടു സ്വര്‍ണംകൂടി കൂട്ടിച്ചേര്‍ത്ത് നീന്തല്‍ക്കുളത്തില്‍നിന്ന് തന്റെ ഇരുപത്തിയൊന്നാം സ്വര്‍ണവും സ്വന്തമാക്കി. മൈക്കല്‍ ഫെല്‍പ്‌സ് തന്റെ അവസാന ഒളിംപിക്‌സ് അവിസ്മരണീയമാക്കിയരിക്കുന്നു. ഫെല്‍പ്‌സിനെ ഒരു രാജ്യമായി പ്രഖ്യാപിച്ചാല്‍ ഒളിംപിക് മെഡല്‍പട്ടികയില്‍ ഇന്ത്യയ്‌ക്കും എത്രയോ മുകളിലാകും ഈ 31 കാരന്റെ സ്ഥാനം.

PREV
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍