മരുന്നടിക്കേസ്: നർസിംഗ് യാദവ് റിയോയിലേക്ക് പോകുമോയെന്ന് വ്യാഴാഴ്ച അറിയാം

Published : Jul 25, 2016, 04:03 AM ISTUpdated : Oct 04, 2018, 04:39 PM IST
മരുന്നടിക്കേസ്: നർസിംഗ് യാദവ് റിയോയിലേക്ക് പോകുമോയെന്ന് വ്യാഴാഴ്ച അറിയാം

Synopsis

മരുന്നടിക്കേസിൽ ഒളിംപിക് ബർത്ത് തുലാസിലായ ഗുസ്തി താരം നർസിംഗ് യാദവ് റിയോയിലേക്ക് പോകുമോയെന്ന് വ്യാഴാഴ്ചയറിയാം. തനിക്കെതിരായ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നർസിംഗ് ആവശ്യപ്പെട്ടു.  നർസിംഗിന് പകരക്കാരനെകുറിച്ച് ആലോചിച്ചിട്ടില്ലെന്ന് റസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരണ്‍ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഭക്ഷണത്തിൽ മരുന്നു കലർത്തി തന്നെ കുടുക്കിയെന്നായിരുന്നു നർസിംഗിന്‍റെ ആരോപണം.  നർസിംഗിന് ഒപ്പം താമസിച്ചിരുന്ന സന്ദീപ് യാദവും ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതോടെ ഗൂഢാലോചനാ ആരോപണം ശക്തമായി  നർസിംഗിന് എല്ലാ പിന്തുണയും നൽകുമെന്ന് റസ്ലിംഗ് ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ പറഞ്ഞു.

നർസിംഗിന്‍റെ കാര്യത്തിൽ ദേശീയ ഉത്തേജകവിരുദ്ധ ഏജൻസിയായ നാഡയുടെ അച്ചടക്കസമിതി ബുധനാഴ്ച അന്തിമ തീരുമാനമെടുക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ നർസിംഗിനെ റിയോയിയേലേക്ക് വീടുന്ന കാര്യത്തിൽ റസ്ലിംഗ് ഫെഡറേഷൻ വ്യാഴാഴ്ച തീരുമാനമെടുക്കും. അതേസമയം റിയോയിലേക്ക് പോകുമെന്നാണ് പ്രതീക്ഷയെന്നും ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും നർസിംഗ് യാദവ് ആവശ്യപ്പെട്ടു.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഒടുവില്‍ വ്യക്തമായി അവരാണ് ബോള്‍ട്ടിന്‍റെ കാമുകി
സിന്ധുവിന് വെള്ളി; വെള്ളിയല്ല ഇത് വജ്രമാണെന്ന് ട്രോളന്മാര്‍