ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

By Honey R KFirst Published Jul 18, 2016, 3:52 AM IST
Highlights

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!


ലാറിസ ലാറ്റിനിന ബാലെയായിരുന്നു തുടക്കത്തില്‍ പരിശീലിച്ചത്. കൊറിയോഗ്രാഫര്‍ ലാറിസയുടെ താമസപ്രദേശത്ത് നിന്ന് മാറിയതിനെ തുടര്‍ന്ന് ജിംനാസ്റ്റിക്സിലേക്ക് ചുവടുമാറ്റി. അത് കായികലോകത്തിന് അനുഗ്രഹവുമായി. എക്കാലത്തേയും മികച്ച ഒളിമ്പിക്സ് താരമെന്ന ഖ്യാതിയാണ് സോവിയറ്റ് യൂണിയനില്‍ നിന്നുള്ള ലാറിസ സ്വന്തമാക്കിയത്. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ വേട്ടയില്‍ ഒന്നാമതുള്ള വനിതാതാരമാണ് ലാറിസ.

ഒളിമ്പിക്സില്‍ ഒമ്പത് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 18 മെഡലുകളാണ് ലാറിസ സ്വന്തമാക്കിയത്. ഇവയില്‍ 14 മെഡലുകളും വ്യക്തിഗത ഇനങ്ങളിലൂടെയാണ്. ഒളിമ്പിക്സ് ചരിത്രത്തില്‍ വ്യക്തിഗത ഇനത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയ വനിതാ താരമെന്ന റെക്കോര്‍ഡാണ് ലാറിസ സ്വന്തമാക്കിയത്.

മെല്‍ബണില്‍ 1956ല്‍ നടന്ന ഒളിമ്പിക്സില്‍ അഞ്ച് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകളാണ് ലാറിസ സ്വന്തമാക്കിയത്. 1960ല്‍ റോമില്‍ നടന്ന ഒളിമ്പിക്സില്‍ മൂന്ന് സ്വര്‍ണ മെഡലുകളും രണ്ട് വെള്ളിമെഡലുകളും ഒരു വെങ്കല മെഡലും ലഭിച്ചു. 1964 ടോക്കിയോ ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും രണ്ട് വെങ്കല മെഡലുകളും സ്വന്തമാക്കി.

click me!