Latest Videos

ഒളിമ്പിക്സ് സാധ്യത കണ്ട് ബ്രസീലിലെ 'സെക്സ് സൂപ്പര്‍മാര്‍ക്കറ്റില്‍' ഓഫറുകള്‍

By Web DeskFirst Published Aug 5, 2016, 6:09 AM IST
Highlights

റിയോ: ബ്രസീലില്‍ ഒളിമ്പിക്സ് തുടങ്ങാന്‍ അതിന്‍റെ അവസാന ഒരുക്കത്തിലാണ്, എന്നാല്‍ ഒളിമ്പിക്സ് അവസരമായി കരുതുന്ന മറ്റൊരു വിഭാഗമുണ്ട് റിയോവില്‍. റിയോയ്ക്ക് സമീപമുള്ള വിലാ മിമോസ ജില്ലയെ 'ലൈംഗികതയുടെ സൂപ്പര്‍മാര്‍ക്കറ്റ്' എന്നാണ് ലോകം വിശേഷിപ്പിക്കുന്നച്. ഒളിമ്പിക്‌സിനായി വിവിധ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുമ്പോള്‍ അതിലെ ബിസിനസ് ലക്ഷ്യം വയ്ക്കുകയാണ് ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍. 

ലോകകപ്പ് സമയത്ത് വലിയ ബിസിനസ് ഇവിടെയുള്ളവര്‍ പ്രതീക്ഷിച്ചു, എന്നാല്‍ ശരിക്കും നിരാശയായിരുന്നു ഫലം.  ഒളിമ്പിക്‌സിനായി പ്രതീക്ഷിക്കുന്ന അഞ്ചു ലക്ഷത്തോളം പേരില്‍ മികച്ച ബിസിനസ് കണ്ടെത്തുന്നതിനായി നിരക്കില്‍ വന്‍ കുറവ് വരുത്തിയിരിക്കുകയാണ് വിലാ മിമോസയിലെ ലൈംഗികത്തൊഴിലാളികള്‍. 

സെക്‌സ് ടൂറിസത്തിന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ് ബ്രസീല്‍. റിയോയ്ക്ക് അടുത്തുള്ള വലുതും ശക്തവുമായ വേശ്യാലയ മേഖലയാണ് വിലാ മിമോസ. ഏകദേശം 70 ബാറുകളിലും നൈറ്റ് ക്‌ളബ്ബുകളിലുമായി 3,000 പേര്‍ ഇവിടെ ലൈംഗികത്തൊഴില്‍ ചെയ്യുന്നുണ്ട്. 

എന്നാല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബ്രസീലിയന്‍ സമ്പദ് വ്യവസ്ഥയിലും ഉണ്ടായ തിരിച്ചടി ഇവരുടെ വരുമാന മാര്‍ഗ്ഗത്തിലും സാരമായി പ്രതിഫലിച്ചു. എന്നാല്‍ ഒളിമ്പിക്‌സില്‍ കാര്യമായ ഒരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയില്‍ ഇംഗ്‌ളീഷില്‍ തയ്യാറാക്കിയിരിക്കുന്ന പ്രിന്‍റ് ഔട്ട് ഇവര്‍ വ്യാപകമായി വിതരണം നടത്തിയിട്ടുണ്ട്.

നാലാഴ്ച നീളുന്ന ഒളിമ്പിക്‌സില്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഇടപാടിന് നിരക്ക വന്‍തോതില്‍ കുറച്ചിട്ടുണ്ട്. 30 മിനിറ്റിന് 40 റീയലാണ് നിരക്ക്. നേരത്തേ 75 റീയല്‍ ആയിരുന്ന നിരക്ക് 48 ശതമാനം കുറവ് വരുത്തി. ഒരു മണിക്കൂറത്തേക്ക് 60 റീയല്‍ വരും. ഒരാളുടെ കാര്യത്തിലാണ് ഇത്. മൂന്ന് പെണ്‍കുട്ടികളെ വേണമെങ്കില്‍ 30 മിനിറ്റിന് ഓരോരുത്തര്‍ക്കും 40 റീയല്‍ വീതം നല്‍കണം. 

ഒരു മണിക്കൂറിന് 80 റീയല്‍ വീതം ഓരോരുത്തര്‍ക്കും നല്‍കണമെന്നും പ്രിന്റൗട്ടില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് ദിവസവും ആറു മുതല്‍ എട്ട് ഇടപാടുകാര്‍ വരെ ഉണ്ടായിരുന്ന 12 വര്‍ഷമായി റെഡ്‌ലൈറ്റ് രംഗത്ത് ലൈംഗികത്തൊഴില്‍ ചെയ്യുന്ന അലൈന്‍ പറയുന്നത് ഇപ്പോള്‍ 12 മണിക്കൂറിനിടയില്‍ ഒരാളെയെങ്കിലും കിട്ടിയാലായി എന്നാണ്.

click me!