ഒളിംപിക്സ് ഫുട്ബോളില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് പോര്‍ച്ചുഗല്‍

By Web DeskFirst Published Aug 5, 2016, 4:44 AM IST
Highlights

റിയോ ഡി ജനീറോ: ഒളിംപിക്സ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളിന് പോര്‍ച്ചുഗലാണ് അര്‍ജന്റീനയെ തകര്‍ത്തത്. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. യൂറോ വിജയത്തിന്റെ ആവേശത്തിലെത്തിയ പോര്‍ച്ചുഗലിനായി ഗോണ്‍സാലോ പസിനേഷ്യയും പിറ്റെയുമാണ് ഗോളുകള്‍ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടു ഗോളുകള്‍ക്കും വഴി തുറന്നത്. ഞായറാഴ്ച അള്‍ജീരിയയ്ക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മംത്സരം.

മറ്റൊരു മത്സരത്തില്‍ ഫിജിയെ ഗോള്‍ മഴയില്‍ മുക്കി ദക്ഷിണ കൊറിയ വനിജയത്തുടക്കം കുറിച്ചു. എതിരില്ലാത്ത എട്ടു ഗോളിനായിരുന്നു ദക്ഷിണ കൊറിയയുടെ വിജയം. ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ദക്ഷിണ കൊറിയ രണ്ടാം പകുതിയിലാണ് ഗോള്‍വര്‍ഷം നടത്തിയത്. മറ്റു മത്സരങ്ങളില്‍ ബ്രസീലിനെ ദക്ഷിണാഫ്രിക്ക ഗോള്‍രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ മെക്സിക്കോ ജര്‍മനിയുമായി സമനിലയില്‍(2-2) പിരിഞ്ഞു.

ആവേശം നിറഞ്ഞ മറ്റൊരു മത്സരത്തില്‍ ജപ്പാനെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് നൈജീരിയ മറികടന്നു. ഞായറാഴ്ച ദക്ഷിണ കൊറിയ ജര്‍മനിയെയും ആതിഥേയരായ ബ്രസീല്‍ ഇറാഖിനെയും നേരിടും.

click me!