
ഭുവനേശ്വര്‍: കിറ്റ് യൂണിവേഴ്സിറ്റി ഭുവനേശ്വറിൽ വച്ച് നടന്ന അന്തർ സർവലാശാല പുരുഷ -വനിത റഗ്ബി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ഇരട്ട കിരീടം. ശിവാജി യൂനിവേഴ്സിറ്റി കോലപ്പൂരിനെ തോൽപ്പിച്ചാണ് ഇരു വിഭാഗങ്ങളിലും കാലിക്കറ്റ് ചരിത്ര നേട്ടം കൈവരിച്ചത് . പുരുഷ വിഭാഗത്തിൽ 13-10 എന്ന സ്കോറിനും വനിത വിഭാഗത്തിൽ 17-12 എന്ന സ്കോറിനും ഫൈനലിൽ അട്ടിമറിച്ചാണ് കിരീടം കരസ്ഥമാക്കിയത്.
ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ നിന്നുളള ഒരു യൂണിവേഴ്സിറ്റി അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്. പുരുഷ - വനിത വിഭാഗത്തിൽ മൂന്നാം സ്ഥാനം മുബൈ യൂണിവേഴ്സിറ്റി നേടി. ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ചാമ്പ്യൻ ഷിൽ പങ്കെടുക്കുവാനുള്ള അവസരം ഇതിനകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പുരുഷ വനിത ടീമുകൾ നേടിയിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിന്‍റെ ശ്രീശാഖിന്‍റെ നായകത്വത്തിൽ അണിനിരന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി പുരുഷ വിഭാഗം ടീമിൽ തിരൂർ തുഞ്ചൻ ഗവ.കോളേജിന്റെ മുഹമ്മദ് ആസിം, തൻസീർ ബാബു ,ഷഹ്മിൽ , സിയാദ് അഹമ്മദ് , സൂര്യനാരായനൻ , മുബഷീർ ഗുരുവായൂരപ്പൻ കോളേജിന്റെ ശ്രീശാഖ്, മൃതുൽ , അരുൺ , പ്രിയേഷ് , അബിൻ നാഥ്, അജയ് ബാബു ക്രൈസ്റ്റ് കോളേജിന്റെ മുഹമ്മദ് യാസിൻ, മുഹമ്മദ് ഫയാസ് , ബ്രിട്ടോ ആന്റണി, അമൽ ജോൺ യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്ട്മെന്റിന്റെ അതുൽ, അഭയാനന്ത്,വൈഷ്നവ് ബാബു , മുഹമ്മദ് റാഷിഖ് , മുഹമ്മദ് ഹാദിൽ ,മുക്താർ, ജിഷ്ണു, അഭിനവ് കോഴിക്കോട് ഗവ. ഫിസിക്കൽ എഡുക്കേഷൻ കോളേജിന്റെ മുഹമ്മദ് ജാസിം, ദേവഗിരി കോളേജിന്‍റെ കാശിനാഥ് പൊന്നാനി എം.ഇ.എസിന്‍റെ ഷബീർ ഷഫീഖ്, പട്ടാമ്പി ഗവ. കോളേജിന്റെ മുഹമ്മദ് സവാദ് , കുന്നമംഗലം ഗവ. കോളേജിന്റെ ഗൽസാൻ എന്നിവരാണ് കളിച്ചത്.
അതുല്യ ഉദയന്‍റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ കാലിക്കറ്റിന്‍റെ വനിത വിഭാഗത്തിൽ തൃശൂർ സെന്‍റ് ജോസഫ് കോളേജിന്‍റെ ആർദ്ര ലക്ഷ്മി, ആൻ ബാബു, ആഷ്മി, കൃഷ്നേന്തു, ഗിഫിറ്റി, അശ്വതി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് താരങ്ങളായ നജ ഫാത്തിമ, ലക്ഷ്മി നന്ദ, ഫാത്തിമ ജെബിൻ യൂണിവേഴ്സിറ്റി ടീച്ചിംങ്ങ് ഡിപ്പാർട്ട്മെന്‍റിന്‍റെ ജിജിന ദാസ്, അത്യുല്യ , ശ്രീലക്ഷമി, തൃശൂർ ക്രൈസ്റ്റ് കോളേജിന്റെ അനിറ്റ സിബി ,ഫാത്തിമ ഫിദ, അനിറ്റ ഷാജു കോഴിക്കോട് ഗവ. ഫിസിക്കൽ എഡുക്കേഷൻ കോളേജിന്റെ അൻജിമ, ഹരിത, സോഫിയ, അന്ന ടെസ് ജൈമോൻ തൃശൂർ വിമല കോളേജിന്‍റെ കാർത്തിക, അനഖ ഫറൂഖ് കോളേജിന്‍റെ ഷാദിയ നസ്റിൽ കോഴിക്കോട് ആർട്സ് കോളേജിന്റെ പുണ്യദാസ് എന്നിവരാണ് അണിനിരന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക