ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിലേക്ക്

Published : Mar 31, 2026, 11:17 AM IST
Leander Paes

Synopsis

നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചിരുന്ന പേസിന്‍റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ ഗോദയിൽ അപ്രതീക്ഷിത നീക്കവുമായി ടെന്നീസ് താരം ലിയാണ്ടർ പേസ്. ഇന്ന് കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ ലിയാണ്ടര്‍ പേസ് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ചനടത്തിയിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചിരുന്ന പേസിന്‍റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 2021-ൽ ഗോവയിൽ വെച്ച് പേസ് തൃണമൂലിൽ ചേർന്നിരുന്നു. എന്നാൽ ബംഗാൾ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഈ പാർട്ടി മാറ്റം ബിജെപിക്ക് സംസ്ഥാനത്ത് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി നിതിൻ നബിൻ കൊൽക്കത്തയിൽ നടത്തുന്ന സന്ദർശനത്തിനിടെയാണ് ലിയാണ്ടർ പേസിന്‍റെ ഈ രാഷ്ട്രീയ പ്രവേശം. എങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പേസ് മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം രണ്ട് പട്ടികകളിലായി 255 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട് (ആദ്യ പട്ടികയിൽ 144 പേരും രണ്ടാം പട്ടികയിൽ 111 പേരും).

മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഭാരത് ഛേത്രി കാലിംപോങ്ങിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. 294 അംഗ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം, ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി
ആശിഷ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് കാര്‍ഡിഫ് വേദിയാകും; ടൂര്‍ണമെന്റിന് ശനിയാഴ്ച്ച തുടക്കം