
ദില്ലി: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടത്തില്‍ അമിത് പാംഗല്‍. 52 കിലോ വിഭാഗം സെമി ഫൈനലില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കസഖ് താരം സാക്കെന്‍ ബിബോസിനോവിനെ കീഴടക്കിയാണ് അമിത് ഫൈനലിലെത്തിയത്. ഫൈനലില്‍ ഉസ്‌ബെക്കിസ്‌താന്‍ താരം ഷക്കോബിദിന്‍ സോറോവിനെ പാംഗല്‍ നേരിടും.
പാംഗലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും സെമി കടമ്പ കടക്കാനായിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് നേടാനായത്. ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു അമിത് പാംഗല്‍. 2018 ഏഷ്യന്‍ ഗെയിംസിലും അമിത് പാംഗല്‍ ജേതാവായിട്ടുണ്ട്.