12 സെന്റിമീറ്റര്‍ വ്യത്യാസം, ജാവലിന്‍ ചാമ്പ്യന്‌ ഏഷ്യാഡ്‌ യോഗ്യതയില്ല; പരിക്കിനെ അതിജീവിച്ച്‌ അവിനാഷ്‌ ജപ്പാനിലേക്ക്‌

Published : Sep 11, 2026, 11:29 AM IST
ANNU RANI AND AVINASH SABLE

Synopsis

ഏഷ്യാഡ്‌ യോഗ്യത നേടാനുള്ള അവസാന കടമ്പയായ ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫൈനല്‍ സീരീസില്‍ സ്വര്‍ണം നേടിയിട്ടും അന്നു റാണിക്ക്‌ ഏഷ്യാഡ്‌ യോഗ്യത മാര്‍ക്ക്‌ കടക്കാനായില്ല. 57.50 മീറ്റര്‍ എറിഞ്ഞാണ്‌ അന്നു റാണി ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫൈനല്‍ സീരീസില്‍ ജേതാവായത്‌.

ന്യൂഡല്‍ഹി: നാല്‌ വര്‍ഷം മുമ്പ്‌ ചൈനയിലെ ഹാംഗ്വ്‌ഷു ഏഷ്യന്‍ ഗെയിംസില്‍ വനിതാ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ അന്നു റാണിക്ക്‌ ഇത്തവണ യോഗ്യത നേടാനായില്ല. ഏഷ്യാഡ്‌ യോഗ്യത നേടാനുള്ള അവസാന കടമ്പയായ ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫൈനല്‍ സീരീസില്‍ സ്വര്‍ണം നേടിയിട്ടും അന്നു റാണിക്ക്‌ ഏഷ്യാഡ്‌ യോഗ്യത മാര്‍ക്ക്‌ കടക്കാനായില്ല. 57.50 മീറ്റര്‍ എറിഞ്ഞാണ്‌ അന്നു റാണി ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫൈനല്‍ സീരീസില്‍ ജേതാവായത്‌. എന്നാല്‍, ഏഷ്യന്‍ ഗെയിംസ്‌ യോഗ്യത നേടാന്‍ 57.62 മീറ്റര്‍ ദൂരം കണ്ടെത്തണം. അന്നു റാണിക്ക്‌ 12 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ഐചി-നഗോയ ഏഷ്യാഡ്‌ യോഗ്യത നഷ്ടം!

ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫൈനല്‍ സീരീസില്‍ പങ്കെടുക്കുന്ന കായിത താരങ്ങളോട്‌ ഏഷ്യന്‍ ഗെയിംസ്‌ യോഗ്യത സംബന്ധിച്ച വ്യക്തത നല്‍കിയിരുന്നു. ഇവിടെ ജയിച്ചാലും യോഗ്യതാ മാര്‍ക്ക്‌ കടക്കാന്‍ കഴിയാത്തവര്‍ ഏഷ്യാഡ്‌ സ്‌ക്വാഡില്‍ ഉള്‍പ്പെടില്ല. ഇപ്പോള്‍ നോക്കൂ, അന്നു റാണിക്ക്‌ യോഗ്യത നേടാനായില്ല, അവര്‍ ജപ്പാനിലേക്ക്‌ പോകില്ല - അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ പ്ലാനിംഗ്‌ കമ്മിറ്റിച ചെയര്‍മാന്‍ ലളിത്‌ കെ ഭാനോട്ട്‌ ദേശീയ മാധ്യമത്തില്‍ പ്രതികരിച്ചു.

പതിനാല്‌ മാസം പരിക്കുമായി പുറത്തിരുന്ന അവനാഷ്‌ സാബ്ലെ ഏഷ്യാഡ്‌ ടീമിലേക്ക്‌ നടത്തിയ തിരിച്ചുവരവ്‌ ശ്രദ്ധേയമായി. ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫൈനല്‍ സീരീസ്‌ 3000മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ മുപ്പത്തൊന്നുകാരന്‍ യോഗ്യതാ മാര്‍ക്കോടെ സ്വര്‍ണം നേടി. 8:36,57 ആയിരുന്നു ഏഷ്യാഡ്‌ യോഗ്യത മാര്‍ക്ക്‌. അവിനാഷ്‌ 8:32.39 സമയത്തില്‍ ഒന്നാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തു. ഏഷ്യാഡില്‍ തന്റെ പ്രധാന ഇനമായ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിന്‌ പുറമെ 5000 മീറ്റര്‍ ഓട്ടത്തിലും സാബ്ലെ മത്സരിക്കുമെന്നാണ്‌ സൂചന. ഹാംഗ്വ്‌ഷു ഏഷ്യന്‍ ഗെയിംസില്‍ രണ്ട്‌ ഇനങ്ങളിലും മത്സരിച്ച സാബ്ലെ 3000മീറ്ററില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും നേടി ചരിത്രം കുറിച്ചിരുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

താന്യക്ക്‌ ദേശീയ റെക്കോര്‍ഡ്‌, ഏഷ്യാഡ്‌ ഹാമര്‍ ത്രോയില്‍ ഇന്ത്യക്ക്‌ മെഡല്‍ പ്രതീക്ഷ
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാരാന്‍ ഇന്ത്യന്‍ ഗുസ്തി സംഘം; ഫൈനല്‍ ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങും