
യൂജീൻ (യു.എസ്.എ): ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് തിളക്കമാർന്ന നേട്ടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ പത്തൊൻപതുകാരൻ ആശിഷ് യാദവ് വെള്ളി മെഡൽ നേടി. ചാമ്പ്യൻഷിപ്പിന്‍റെ മൂന്നാം ദിനത്തിൽ ഫൈനൽ പോരാട്ടത്തിലെ മൂന്നാം ശ്രമത്തിൽ 74.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ആശിഷ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ സമ്മാനിച്ചത്.
രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള നീരജ് ചോപ്രയ്ക്ക് ശേഷം ലോക അണ്ടർ-20 അത്‌ലറ്റിക്സിൽ ജാവലിൻ ത്രോയിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി. 2016-ൽ പോളണ്ടിൽ നടന്ന ടൂർണമെന്‍റിൽ 86.48 മീറ്റർ ദൂരം എറിഞ്ഞ് നീരജ് ചോപ്ര സ്വർണ്ണം നേടിയിരുന്നു. നിലവിലും തകരാതെ നിൽക്കുന്ന ലോക ജൂനിയർ റെക്കോർഡോടെയായിരുന്നു അന്ന് നീരജിന്‍റെ സുവർണ്ണ നേട്ടം.
Watch Ashish Yadav land silver 🥈 at the World U20 Athletics Championships.
Bydgoszcz 2016 - Neeraj Chopra 🥇
Eugene 2026 - Ashish Yadav 🥈
India finally has another global men's javelin medal.
🎥 - World Athletics pic.twitter.com/FjPCPTomlU— RevSportz Global (@RevSportzGlobal) August 8, 2026
ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 80.50 മീറ്റർ ദൂരം എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ജാൻ-ഹെൻഡ്രിക് ഹെയ്മാൻസിനാണ് ഈ ഇനത്തിൽ സ്വർണ്ണം. ഈ സീസണിലെ അണ്ടർ-20 ലോകത്തെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് താരം ഒന്നാമതെത്തിയത്. ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ ടി. ധരണിധരൻ 72.35 മീറ്റർ ദൂരത്തോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
INDIA’S MEDALIST IN MEN’S JAVELIN THROW AT WORLD U20 ATHLETICS C’SHIP! 🇮🇳
🏅 Neeraj Chopra - Bydgoszcz 2016
🥈 Ashish Yadav - Eugene 2026
INDIAN WON A MEDAL AFTER 10 YEARS! pic.twitter.com/h3Hs0Iy056— The Khel India (@TheKhelIndia) August 8, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക