
നാഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ തിലോത്തമ സെൻ, മലയാളി താരം വിദർശ വിനോദ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യയുടെ 11-ാം മെഡലാണിത്.കടുത്ത പോരാട്ടം നടന്ന ഫൈനലിൽ ആകെ 1,763 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 1,773 പോയിന്റോടെ ഗെയിംസ് റെക്കോർഡ് സമനിലയിലാക്കിയ ചൈന സ്വർണം നേടിയപ്പോൾ, 1,754 പോയിന്റോടെ കസാഖിസ്ഥാന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മലയാളി താരമായ വിദർശ വിനോദും തിലോത്തമ സെന്നും മിന്നുന്ന പ്രകടനത്തോടെ വ്യക്തിഗത വിഭാഗം ഫൈനലിലേക്കും യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ തിലോത്തമ 590 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും വിദർശ 588 പോയിന്‍റോടെ ആറാം സ്ഥാനത്തുമെത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. 585 പോയിന്‍റുകൾ നേടിയ ആഷി ചൗക്‌സിക്ക് വ്യക്തിഗത ഫൈനൽ യോഗ്യത നേടാനായില്ല. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വിദര്‍ശ വെള്ളി നേടിയരുന്നു.
പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ ഇന്ത്യയുടെ സാവൻ ബർവാൾ ഇന്ത്യക്കായി വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചു. 2:11:37 മണിക്കൂറിൽ വ്യക്തിഗത മികച്ച സമയം കുറിച്ചാണ് സാവന്‍റെ ഈ നേട്ടം. ഏഷ്യൻ ഗെയിംസ് മാരത്തണിൽ 44 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഒരു മെഡൽ സ്വന്തമാക്കുന്നത്. 1982-ന് ശേഷം ആദ്യമായാണ് ഇന്ത്യ പുരുഷ മാരത്തണിൽ മെഡൽ നേടുന്നത്.
A new National Record and a historic Silver for India! 🥈🔥
44 years later, Sawan Barwal puts India back on the Men's Marathon podium at the Asian Games with a sensational 𝟐:𝟏𝟏:𝟑𝟕 finish! 💪
Watch the 20th Asian Games Aichi-Nagoya LIVE on Sony Sports Network TV channels &… pic.twitter.com/nUAJqoNO0I— Sony Sports Network (@SonySportsNetwk) September 26, 2026
അതേസമയം, ആർച്ചറിയിൽ അമ്പെയ്ത്ത് വിഭാഗങ്ങളായ കോമ്പൗണ്ട്, റിക്കർവ് ഇനങ്ങളിൽ പുരുഷ-വനിതാ ടീമുകളുടെയും വ്യക്തിഗത വിഭാഗങ്ങളുടെയും യോഗ്യതാ മത്സരങ്ങൾ പുരോഗമിക്കുകയാണ്.ഇന്നത്തെ രണ്ട് വെള്ളി മെഡലുകൾ കൂടി കൂട്ടിച്ചേർത്തതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 25 ആയി ഉയർന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക