ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ മെ‍ഡല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; സാത്വിക്-ചിരാഗ് സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്

Published : Sep 25, 2026, 04:18 PM IST
Satwik

Synopsis

ണ്ട് സെറ്റുകളിൽ മികച്ച തിരിച്ചുവരവ് നടത്തിയ ലോക 36-ാം നമ്പർ തായ് സഖ്യം 21-19, 21-14 എന്ന സ്കോറിന് തുടർച്ചയായ സെറ്റുകൾ പിടിച്ചെടുത്ത് വിജയം ഉറപ്പിച്ചു.

ഐച്ചി (ജപ്പാൻ): ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത തോൽവി. പുരുഷ ഡബിൾസ് ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്‍റെ പീരത്ചായ് സുഖ്ഫുൻ - പക്കപോൺ തീരാരത്സകുൽ സഖ്യത്തോടാണ് ലോക അഞ്ചാം നമ്പർ ജോഡിയായ ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. ഇച്ചിനോമിയ സിറ്റി മുൻസിപ്പൽ ജിംനേഷ്യത്തിൽ നടന്ന പോരാട്ടത്തിൽ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നിലവിലെ സ്വർണ്ണ മെഡൽ ജേതാക്കളുടെ ഞെട്ടിക്കുന്ന തോല്‍വി.

ആദ്യ സെറ്റ് 21-12 എന്ന സ്കോറിന് നേടി സാത്വിക്കും ചിരാഗും മികച്ച തുടക്കമാണ് കുറിച്ചത്. എന്നാൽ തുടർന്നുള്ള രണ്ട് സെറ്റുകളിൽ മികച്ച തിരിച്ചുവരവ് നടത്തിയ ലോക 36-ാം നമ്പർ തായ് സഖ്യം 21-19, 21-14 എന്ന സ്കോറിന് തുടർച്ചയായ സെറ്റുകൾ പിടിച്ചെടുത്ത് വിജയം ഉറപ്പിച്ചു. കഴിഞ്ഞ മാസം ചൈന മാസ്റ്റേഴ്സ് കിരീടം നേടി മികച്ച ഫോമിലായിരുന്ന സാത്വിക്-ചിരാഗ് ജോഡിയിൽ നിന്ന് വലിയ പ്രതീക്ഷകളാണ് ആരാധകർ വച്ചുപുലർത്തിയിരുന്നത്.

ഏഷ്യൻ ഗെയിംസിലെ പുരുഷ ടീം ഇനത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയപ്പോഴും ചൈനയുടെ ലോക ചാമ്പ്യന്മാരായ ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യത്തെ തോൽപ്പിച്ച് ഇരുവരും തിളങ്ങിയിരുന്നു. എന്നാൽ വ്യക്തിഗത ഇനത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെ കിരീടം നിലനിർത്താനുള്ള ഇന്ത്യൻ സഖ്യത്തിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിൽ വീണ്ടും സ്വർണ്ണത്തിളക്കം; ഏഷ്യൻ റെക്കോർഡോടെ കമൽജീതും സുരുചിയും
റോഷിബിന ദേവിയുടെ ഗോള്‍ഡന്‍ സ്വപ്‌നം തടഞ്ഞ്‌ വീണ്ടും ചൈന, തുടരെ രണ്ടാം ഏഷ്യാഡിലും വെള്ളി, പുരുഷ വിഭാഗം തുഴച്ചിലില്‍ ഇന്ത്യക്ക്‌ വെങ്കലം