ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനം അത്‌ലറ്റിക്സിൽ മെഡൽ കൊയ്ത്തുമായി ഇന്ത്യ, ജാവലിനിൽ ഇരട്ട മെഡൽ, ശ്രീശങ്കറിന് വെള്ളി

Published : Sep 28, 2026, 07:17 PM IST
Sreeshankar

Synopsis

നാലാം ശ്രമത്തിന് ശേഷം കാൽക്കുഴയ്ക്ക് പരിക്കേറ്റെങ്കിലും പൊരുതിനിന്നാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ ഉറപ്പിച്ചത്.

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്‍റെ ഒമ്പതാം ദിനത്തിൽ ട്രാക്കിലും ഫീൽഡിലും മെഡല്‍ കൊയ്ത്തുമായി ഇന്ത്യൻ താരങ്ങൾ. ഇന്ന് മാത്രം ആറ് മെഡലുകൾ സ്വന്തമാക്കിയതോടെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി ഉയർന്നു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ യഷ് വീർ സിംഗ് വെള്ളിയും രോഹിത് യാദവ് വെങ്കലവും സ്വന്തമാക്കിയപ്പോൾ, ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ വെള്ളി മെഡൽ നേടി.

നാലാം ശ്രമത്തിന് ശേഷം കാൽക്കുഴയ്ക്ക് പരിക്കേറ്റെങ്കിലും പൊരുതിനിന്നാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ ഉറപ്പിച്ചത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി ടി ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്ത് വിദ്യ രാമരാജ് വെങ്കലം സ്വന്തമാക്കി. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു വിദ്യയുടെ ഈ ചരിത്ര നേട്ടം. പുരുഷന്മാരുടെ 1500 മീറ്ററിൽ ഗുൽവീർ സിംഗ് തന്‍റെ വ്യക്തിഗത മികച്ച സമയത്തോടെ (3:36.72) വെള്ളിയും, വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരി വെങ്കലവും നേടി.

അതേസമയം, ചില ഇനങ്ങളിൽ ഇന്ത്യക്ക് തലനാരിഴയ്ക്കാണ് മെഡലുകൾ നഷ്ടമായത്. വനിതകളുടെ 4x100 മീറ്റർ റിലേ ഫൈനലിൽ തമന്ന, സ്നേഹ, സുദേഷ്ണ, അബിനയ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം സീസണിലെ മികച്ച സമയം കുറിച്ചെങ്കിലും നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനക്കാരുമായി വെറും 0.05 സെക്കൻഡിന്‍റെയും രണ്ടാം സ്ഥാനക്കാരുമായി 0.06 സെക്കൻഡിന്‍റെയും മാത്രം വ്യത്യാസത്തിലാണ് ഇന്ത്യക്ക് റിലേയിൽ മെഡൽ കൈവിട്ടുപോയത്.

വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ കാലിരാംന നാലാം സ്ഥാനത്തൊതുങ്ങിയപ്പോൾ, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ നിലവിലെ ചാമ്പ്യനായ അവിനാഷ് സാബ്ലെയ്ക്കും കിരീടം നിലനിർത്താനായില്ല; സാബ്ലെയും നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പഴങ്കഥയായി പി ടി ഉഷയുടെ 'ലോസ് ഏഞ്ചൽസ്' റെക്കോർഡ്; നഗോയയിൽ ചരിത്രം കുറിച്ച് വിദ്യ രാമരാജ്
ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ മലയാളിത്തിളക്കം, ആൻസി സോജന് വെള്ളി, ആഘോഷമാക്കി നാട്; സ്വർണം നഷ്ടമായതിൽ ചെറിയ നിരാശയുണ്ടെന്ന് താരം