റോഷിബിന ദേവിയുടെ ഗോള്‍ഡന്‍ സ്വപ്‌നം തടഞ്ഞ്‌ വീണ്ടും ചൈന, തുടരെ രണ്ടാം ഏഷ്യാഡിലും വെള്ളി, പുരുഷ വിഭാഗം തുഴച്ചിലില്‍ ഇന്ത്യക്ക്‌ വെങ്കലം

Published : Sep 24, 2026, 07:50 AM IST
ROSHIBINA DEVI

Synopsis

ഏഷ്യന്‍ ഗെയിംസ്‌ വനിതകളുടെ വുഷു സാന്‍ഡ 60 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നോറെം റോഷിബിന ദേവിക്ക്‌ വെള്ളി. ഫൈനല്‍ വരെ മികച്ച പ്രകടനം കാഴ്‌ചവെച്ച റോഷിബിന ചൈനീസ്‌ എതിരാളിക്ക്‌ മുന്നില്‍ നിഷ്‌പ്രഭമായി.പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സ്‌ ഫൈനലില്‍ സത്‌നാം സിംഗ്‌-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലം നേടി.

നഗോയ: ഏഷ്യന്‍ ഗെയിംസ്‌ വനിതകളുടെ വുഷു സാന്‍ഡ 60 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നോറെം റോഷിബിന ദേവിക്ക്‌ വെള്ളി. ഫൈനലില്‍ ചൈനയുടെ ലീ കോങിനോട്‌ പരാജയപ്പെട്ടു. രണ്ട്‌ റൗണ്ടുകളിലും 5-0 എന്ന മാര്‍ജിനിലായിരുന്നു തോല്‍വി. നാല്‌ വര്‍ഷം മുമ്പ്‌ ഹോങ്‌ഷു ഏഷ്യാഡിലും ഇത്‌ തന്നെയായിരുന്നു അവസ്ഥ. ഫൈനല്‍ വരെ മികച്ച പ്രകടനം കാഴ്‌ചവെച്ച റോഷിബിന ചൈനീസ്‌ എതിരാളിക്ക്‌ മുന്നില്‍ നിഷ്‌പ്രഭമായി. 2022 ല്‍ ഷോവി വുവിനോടായിരുന്നു പരാജയപ്പെട്ടത്‌.2018 ജക്കാത്ത ഏഷ്യന്‍ ഗെയിംസില്‍ റോഷിബിന ദേവി ഇതേ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

ഇത്തവണ ജപ്പാന്‍ ഏഷ്യാഡില്‍ റോഷിബിന തികഞ്ഞ ഫോമിലായിരുന്നു മത്സരങ്ങള്‍ ആരംഭിച്ചത്‌. 2023 ല്‍ ലോക ചാമ്പ്യനായ വിയറ്റ്‌നാമിന്റെ ഗ്യുയെന്‍ തി തു തുയെ മലര്‍ത്തിയടിച്ച ഇന്ത്യക്കാരി സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ സൂപ്പര്‍ താരം താനിയ കുസുമാനിങ്‌ത്യാസിനെയും കീഴടക്കി. എന്നാല്‍, ഫൈനലില്‍ ചൈനീസ്‌ താരത്തിന്റെ അതിവേഗ നീക്കങ്ങള്‍ക്ക്‌ മുന്നില്‍ റോഷിബിനക്ക്‌ മറുപടിയില്ലാതായി.

മണിപ്പൂര്‍ സ്വദേശിയായ റോഷിബിന ദേവി ഇന്ത്യയിലെ മികച്ച വുഷുതാരങ്ങളില്‍ ഒരാളാണ്‌. റോഷിബിനയുടെ വെള്ളി മെഡല്‍ ജപ്പാന്‍ ഐചി നഗോയ ഏഷ്യാഡില്‍ ഇന്ത്യയുടെ പതിനാലാം മെഡലായി.തുഴച്ചിലിലും ഇന്ത്യ മെഡലണിഞ്ഞു. പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സ്‌ ഫൈനലില്‍ സത്‌നാം സിംഗ്‌-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലം നേടി. ചൈനക്കാണ്‌ സ്വര്‍ണം, ഉസ്‌ബെക്കിസ്ഥാന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ക്രിക്കറ്റ്‌ താരമാകാന്‍ കൊതിച്ച മധ്യപ്രദേശുകാരന്‍ സോഫ്‌റ്റ്‌ ടെന്നീസിലൂടെ ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം സൃഷ്ടിച്ചു, അതാണ്‌ ജയ്‌ മീണ..!
ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ചരിത്രമെഴുതി മീരാബായ് ചാനു; 28 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യക്ക് വെള്ളിത്തിളക്കം