വേഗപ്പോരില്‍ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്‌ തകര്‍ത്ത്‌ അതുല്‍, സ്‌പ്രിന്റ്‌ പോരില്‍ ആലപ്പുഴയും ജി വി രാജയും തിളങ്ങി

Published : Oct 28, 2026, 11:22 PM IST
ATHUL AND RITHUPARNA

Synopsis

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മീറ്റ്‌ റെക്കോര്‍ഡോടെ ആലപ്പുഴയുടെ അതുല്‍ ടി എം കായിക മേളയിലെ വേഗതാരമായി.മേളയിലെ വേഗറാണിയായത്‌, സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജേതാവായ ഋതുപര്‍ണയാണ്‌.

കോഴിക്കോട്‌: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മീറ്റ്‌ റെക്കോര്‍ഡോടെ ആലപ്പുഴയുടെ അതുല്‍ ടി എം കായിക മേളയിലെ വേഗതാരമായി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.63 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ ആലപ്പുഴ ഗവ. ഡി വി എച്ച്‌ എസ്‌ എസ്‌ ചാരമംഗലം സ്‌കള്‍ വിദ്യാര്‍ഥിയായ അതുല്‍ റെക്കോര്‍ഡിട്ടത്‌. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ജേതാവായ ഋതുപര്‍ണയാണ്‌ ജേതാവ്‌. പാലക്കാട്‌ വി എം എച്ച്‌ സെ്‌ വടവന്നൂര്‍ താരം 12.43 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. അതേസമയം, മേളയുടെ വേഗറാണിയായത്‌ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12.29 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത ജിവി രാജ താരം ജില്‍ഷ ജിനിലാണ്‌.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്‌ അതുല്‍ തിരുത്തിയത്‌. 2011 ല്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്‌ എസ്‌ എസിലെ ജിജിന്‍ വിജയന്‍ 10.7 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തതിന്റെ റെക്കോര്‍ഡാണ്‌ പഴങ്കഥയായത്‌.

സീനിയര്‍ വിഭാഗത്തില്‍ ശ്രീഹരി സി വെള്ളിയും ട്രോയ്‌ എം എസ്‌ വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളില്‍ ശ്രേയ ആര്‍ വെള്ളിയും സരയു ലക്ഷ്‌മി വെങ്കലവും നേടി.

ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആലപ്പുഴയുടെ മിലന്‍ ജോര്‍ജാണ്‌(11.02) ജേതാവ്‌. കോട്ടയത്തിന്റെ വിഷാനു യാദവ്‌ (11.07) വെള്ളിയും തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ്‌ സ്‌കൂളിലെ ഗൗരേഷ്‌ ബിനോയ്‌ (11.27) വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ്‌ സ്‌കൂളിലെ ജില്‍ഷ ജിനില്‍ 12.29 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. പാലക്കാട്‌ ബി ഇ എം എച്ച്‌ എസ്‌ എസിലെ ആന്‍വി വെള്ളിയും ആലപ്പുഴ സെന്റ്‌ ജോസഫ്‌ ജി എച്ച്‌ എസ്‌ എസിലെ സ്‌നേഹ ശ്യാം വെങ്കലവും നേടി.

സബ്‌ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ്‌ സ്‌കൂളിലെ ശ്രീഹരി എം സ്വര്‍ണം നേടി. 12.01 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ മുഹമ്മദ്‌ ഇസാന്‍ വെള്ളിയും കോഴിക്കോട്‌ മേപ്പയ്യൂര്‍ ജി വി എച്ച്‌ എസ്‌ എസിലെ ഫസല്‍ മുഹമ്മദ്‌ വെങ്കലവും നേടി.

സബ്‌ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ്‌ സ്‌കൂളിലെ സങ്കീര്‍ത്തന എസ്‌ സ്വര്‍ണം നേടി. 13.10 സെക്കന്‍ഡിലാണ്‌ ഫിനിഷിംഗ്‌. ആലപ്പുഴ സെന്റ്‌ ജോസഫ്‌ ജി എച്ച്‌ എസ്‌ എസിലെ ഹര്‍ഷ ജോണ്‍ വെള്ളിയും ആലപ്പുഴ ഗവ.യു പി എസ്‌ ടിയിലെ സ്‌നേഹ എസ്‌ വെങ്കലവും നേടി.

PREV
Read more Articles on
click me!

Recommended Stories

അതുല്‍ വേഗതാരം, മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം; വേഗറാണിയായി ജില്‍ഷ ജിനില്‍
സംസ്ഥാന സ്‌കൂള്‍ കായികമേള: പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ നടപടി, 400 മീറ്ററില്‍ പുതിയ വിജയി