കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ വേഗപ്പോരാട്ടത്തിൽ അതുൽ ടി.എമ്മും ജിൽഷ ജിനിലും താരങ്ങളായി. സീനിയർ വിഭാഗത്തിൽ അതുൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയപ്പോൾ, ജൂനിയർ വിഭാഗത്തിൽ ജിൽഷ വേഗറാണിയായി. 100 മീറ്ററിലെ 6 ഫൈനലുകളിൽ 3 സ്വർണം നേടി ജി.വി. രാജ സ്കൂൾ മികച്ച നേട്ടമുണ്ടാക്കി.

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ മീറ്റില്‍ വേഗ പോരാട്ടത്തില്‍ താരങ്ങളായി ആലപ്പുഴയുടെ അതുല്‍ തിരുവനന്തപുരത്തെ ടിഎമ്മും ജില്‍ഷ ജിനിലും. സീനിയര്‍ വിഭാഗത്തില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് അതുല്‍ സ്വര്‍ണം സ്വന്തമാക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ മികച്ച സമയത്തോടെ ജില്‍ഷ മീറ്റിലെ വേഗറാണിയായി. തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ താരമാണ് ജില്‍ഷ. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ആലപ്പുഴയുടെ മിലൻ ജോർജ് സ്വർണം നേടി. കോട്ടയത്തിന്‍റെ വിഷ്ണു രണ്ടാമതും തിരുവനന്തപുരത്തിന്‍റെ താരം ഗൗരേഷ് മൂന്നാമതുമായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ജിൽഷ ജിനിലാണ് സ്വര്‍ണം നേടിയത്. 12:29 സെക്കൻഡിലാണ് ജില്‍ഷ ഒന്നാമതെത്തിയത്. ജിൽഷയുടെ കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് വടവന്നൂര്‍ ഹയര്‍ സെക്കന്‍ഡറി താരം റിതുപര്‍ണ 12.43 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി.

ആലപ്പുഴ ചരമംഗലം സർക്കാർ സ്കൂളിലെ വിദ്യാര്‍ഥിയാണ് അതുൽ ടി.എം. 10:63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതുല്‍ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2011ൽ ജിജിൻ വിജയന്‍ സ്ഥാപിച്ച 10:70 സെക്കന്‍റ് റെക്കോർഡാണ് തകർത്തത്. ജൂനിയർ റെക്കോർഡും നിലവിൽ അതുലിന്റെ പേരിലാണ്. 100 മീറ്ററിൽ തിരുവനന്തപുരം ജി.വി. രാജ സ്കൂളിന് മികച്ച നേട്ടമുണ്ടാക്കാനായി. 6 ഫൈനലിൽ 3 സ്വർണവുമായി സ്കൂള്‍ തിളങ്ങി.