ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചിന് എതിരാളിയായി തീം

Published : Jan 31, 2020, 08:26 PM ISTUpdated : Jan 31, 2020, 08:30 PM IST
ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചിന് എതിരാളിയായി തീം

Synopsis

റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ജോക്കോവിച്ച് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. മഴയും വെളിച്ചവും പലതവണ കളിമുടക്കിയ സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായശേഷമാണ് തീം അടുത്ത മൂന്ന് സെറ്റുകള്‍ സ്വന്തമാക്കി മത്സരം  കൈപ്പിടിയിലൊതുക്കിയത്.

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നൊവാക് ജോക്കോവിച്ചും ഡൊമനിക് തീമും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ അലക്സ് സ്വരേവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാമ് തീം ഫൈനലിലെത്തിയത്. സ്കോര്‍ 3-6, 6-4, 7-6(3), 7-6(4).

റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ജോക്കോവിച്ച് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. മഴയും വെളിച്ചവും പലതവണ കളിമുടക്കിയ സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായശേഷമാണ് തീം അടുത്ത മൂന്ന് സെറ്റുകള്‍ സ്വന്തമാക്കി മത്സരം  കൈപ്പിടിയിലൊതുക്കിയത്.

തീമിന്റെ മൂന്നാം ഗ്രാന്‍ സ്ലാം ഫൈനലാണിത്.2018ലും 2019ലു ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയിട്ടുള്ള തീം റാഫേല്‍ നദാലിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. എന്നാല്‍ അതേ നദാലിനെ വീഴ്ത്തിയാണ് തീം ഇത്തവണ സെമിയിലെത്തിയത്. ഇതാദ്യമായാണ് ഡൊമനിക് തീമും നൊവാക് ജോക്കോവിച്ചും ഒരു ഗ്രാന്‍സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. മുമ്പ് എടിപി ഫൈനലില്‍ ജോക്കോവിച്ചിനെ തീം മറികടന്നിട്ടുണ്ട്. ഏഴ് തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു