ഓസ്‌ട്രേലിയൻ ഓപ്പണില്‍ അട്ടിമറി; ഷറപ്പോവയെ പുറത്താക്കി ക്രൊയേഷ്യൻ താരം

Published : Jan 21, 2020, 12:04 PM ISTUpdated : Jan 21, 2020, 01:08 PM IST
ഓസ്‌ട്രേലിയൻ ഓപ്പണില്‍ അട്ടിമറി; ഷറപ്പോവയെ പുറത്താക്കി ക്രൊയേഷ്യൻ താരം

Synopsis

ക്രൊയേഷ്യൻ താരം ഡോണ വേകിച്ചാണ് ആദ്യറൗണ്ടിൽ ഷറപ്പോവയെ അട്ടിമറിച്ചത്

മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ പുറത്തായി. ക്രൊയേഷ്യൻ താരം ഡോണ വേകിച്ചാണ് ആദ്യറൗണ്ടിൽ ഷറപ്പോവയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഡോണയുടെ ജയം. സ്‌കോർ 6-3, 6-4. 

അതേസമയം ലോക രണ്ടാം നമ്പർ താരം കരോളിന പ്ലിസ്കോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ക്രിസ്റ്റീന മ്ലാഡെനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പ്ലിസ്കോവ തോൽപിച്ചത്. സ്‌കോർ 6-1, 7-5. ഇതേസമയം പന്ത്രണ്ടാം സീഡ് യോഹന്ന കോണ്ട ആദ്യ റൗണ്ടിൽ പുറത്തായി. ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറാണ് ബ്രിട്ടീഷ് താരത്തെ തോൽപിച്ചത്. 

റാഫ രണ്ടാം റൗണ്ടില്‍

പുരുഷൻമാരിൽ റാഫേൽ നദാലും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഒന്നാം സീഡായ നദാൽ നേരിട്ടുള്ള സെറ്റുകൾ ഹ്യൂഗോ ഡെല്ലിയനെ തോൽപിച്ചു. സ്‌കോർ 6-2, 6-3, 6-0.

Read more: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡററും സെറീനയും ജയത്തോടെ തുടങ്ങി 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു