മുംബൈ മാരത്തണ്‍ നാളെ; ശ്രദ്ധ മുഴുവന്‍ കവര്‍ച്ച സംഘത്തിന്റെ കുത്തേറ്റ മെഹറിലേക്ക്

By Web TeamFirst Published Jan 18, 2020, 1:20 PM IST
Highlights

നാളെയാണ് മുംബൈ മാരത്തണ്‍. ഇത്തവണ മെഹര്‍ ലാബെരാജ് എന്ന മുപ്പത്തൊന്‍പതുകാരിയിലാണ് ശ്രദ്ധ മുഴുവന്‍. കവര്‍ച്ച സംഘത്തില്‍ നിന്ന് കുത്തേറ്റ് മാരത്തണ്‍ സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്ന മെഹര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയാണ്.
 

മുംബൈ: നാളെയാണ് മുംബൈ മാരത്തണ്‍. ഇത്തവണ മെഹര്‍ ലാബെരാജ് എന്ന മുപ്പത്തൊന്‍പതുകാരിയിലാണ് ശ്രദ്ധ മുഴുവന്‍. കവര്‍ച്ച സംഘത്തില്‍ നിന്ന് കുത്തേറ്റ് മാരത്തണ്‍ സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്ന മെഹര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയാണ്.

മെഹര്‍ ഒരു കായിക താരമൊന്നുമല്ല. വിവാഹമോചനവും അമ്മയുടെ ആരോഗ്യപ്രശ്‌നങ്ങളുമൊക്കെയായി ജീവിതത്തില്‍ നിരാശ നിറഞ്ഞപ്പോഴാണ് മാരത്തണ്‍ എന്ന ആഗ്രഹം മനസില്‍ കയറിയത്. 42 കിലോമീറ്റര്‍ ഫുള്‍ മാരത്തണിനായി ദിവങ്ങള്‍ നീണ്ട പരിശീലനം. മറൈന്‍ ഡ്രൈവില്‍ അന്നും പതിവ് പോലെ അതിരാവിലെ പരിശീലനത്തിലായിരുന്നു.

എന്നാല്‍ കവര്‍ച്ചസംഘത്തിന്റെ ആക്രമണം പെട്ടന്നായിരുന്നു. മോഷ്ടാക്കള്‍ തുരുതുരെ കുത്തി. ശരീരത്തിലാകമാനം ആഴത്തിലുള്ള മുറിവ്. മാസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിനൊടുവില്‍ മാരത്തണ്‍ സ്വപ്നങ്ങളൊക്കെ മറക്കേണ്ടി വന്നു. ഇപ്പോള്‍ ഏഴ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. വലത് കൈയുടെ മരവിപ്പ് മാറിയില്ലെങ്കിലും മനസില്‍ പഴയ ഉന്മേഷം തിരികെയെത്തിയിരിക്കുന്നു. 10 കിലോമീറ്റര്‍ ദൂരമാണ് മെഹറിന്റെ ലക്ഷ്യം.

click me!