ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡററും സെറീനയും ജയത്തോടെ തുടങ്ങി

Published : Jan 20, 2020, 02:23 PM IST
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റോജര്‍ ഫെഡററും സെറീനയും ജയത്തോടെ തുടങ്ങി

Synopsis

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ അനായാസ ജയത്തോടെ തുടങ്ങി. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 2-6, 2-6.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡറര്‍ അനായാസ ജയത്തോടെ തുടങ്ങി. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 2-6, 2-6. വനിത വിഭാഗത്തില്‍ സെറീന വില്യംസും വിജയിച്ചു. റഷ്യയുടെ പൊറ്റപോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍ 0- 6, 3-6.

81 മിനിറ്റുകൊണ്ട് ഫെഡറര്‍ മത്സരം പൂര്‍ത്തിയാക്കി. 11 എയ്‌സുകളാണ് ഫെഡററുടെ റാക്കറ്റില്‍ നിന്ന് പറന്നത്. അമേരിക്കന്‍ താരത്തിന് പൊരുതാന്‍ പോലും സാധിച്ചില്ല. എട്ടാം സീഡ് ഇറ്റാലിയന്‍ താരം മതിയോ ബെരേറ്റിനിയും ജയത്തോടെ തുടങ്ങി. ഓസ്‌ട്രേലിയയുടെ ആന്‍ഡ്രൂ ഹാരിസിനെ 6-3, 6-1, 6-3നാണ് ഹാരിസ് തോല്‍പ്പിച്ചത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു