ഓസ്‌ട്രേലിയൻ ഓപ്പൺ: റോജർ ഫെഡറര്‍ മൂന്നാം റൗണ്ടില്‍

By Web TeamFirst Published Jan 22, 2020, 5:52 PM IST
Highlights

ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ഫിലിപ് ക്രോജിനോവിച്ചിനെയാണ് തോൽപിച്ചത്

മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസില്‍ നൊവാക് ജോകോവിച്ചും റോജർ ഫെഡററും മാരിൻ ചിലിച്ചും മൂന്നാം റൗണ്ടിൽ. പതിനേഴാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യനായ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് ജപ്പാൻതാരം താറ്റ്സുമ ഇറ്റോയെ തോൽപിച്ചു. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിൽ 6-1, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു ജോകോവിച്ചിന്റെ ജയം. മൂന്നാം റൗണ്ടിൽ ജപ്പാന്റെ തന്നെ യോഷിതോ നിഷിയോകയാണ് ജോകോവിച്ചിന്റെ എതിരാളി.

ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ഫിലിപ് ക്രോജിനോവിച്ചിനെയാണ് തോൽപിച്ചത്. സ്‌കോർ 6-1, 6-4, 6-1. മാരിൻ ചിലിച്ച് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ബെനോയ്റ്റ് പെയറിനെ തോൽപിച്ചു. 

മുൻ ചാമ്പ്യൻ സെറീന വില്യംസും മൂന്നാം റൗണ്ടിൽ കടന്നു. സ്ലോവേനിയൻ താരം തമാറ സിഡാൻസെക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സെറീനയുടെ മുന്നേറ്റം. സ്‌കോർ 6-2, 6-3. മൂന്നാം റൗണ്ടിൽ ചൈനീസ് താരം വാംഗ് ഖിയാംഗാണ് സെറീനയുടെ എതിരാളി. മുൻനിര താരങ്ങളായ ആഷ്‍ലി ബാർട്ടി, കരോളിൻ വോസ്‌നിയാക്കി, പെട്ര ക്വിറ്റോവ, നവോമി ഒസാക്ക എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. എന്നാൽ കരോളിന പ്ലിസ്‌കോവ രണ്ടാം റൗണ്ടിൽ തോറ്റ് പുറത്തായി.

click me!