അഭിമുഖമെടുക്കാന്‍ വന്ന റിപ്പോര്‍ട്ടറെ ചുംബിച്ച് ബോക്സിംഗ് താരം; വിവാദം

Published : Mar 29, 2019, 02:46 PM ISTUpdated : Mar 29, 2019, 02:49 PM IST
അഭിമുഖമെടുക്കാന്‍ വന്ന റിപ്പോര്‍ട്ടറെ ചുംബിച്ച് ബോക്സിംഗ് താരം; വിവാദം

Synopsis

ഏറ്റവും അധികം കമന്‍റുകള്‍ ലഭിച്ച ചുംബം എന്ന അടിക്കുറിപ്പോടെയാണ് കുബ്രട്ട് ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെ ലെെംഗിക പീഡനത്തിന് സമാനമായ കുറ്റം തന്നെയാണ് താരം ചെയ്തിരിക്കുന്നതാണ് പലരും വിമര്‍ശിച്ചെത്തിയത്

ബള്‍ഗേറിയ: അഭിമുഖമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച ബോക്സിംഗ് താരത്തിനെതിരെ പ്രതിഷേധം ശക്തം. റിങ്ങില്‍ വിജയം നേടിയതിന്‍റെ സന്തോഷം റിപ്പോര്‍ട്ടറെ ചുംബിച്ച് പ്രകടിപ്പിച്ച ബള്‍ഗേറിയന്‍ ബോക്സിംഗ് താരം കുബ്രട്ട് പുലേവാണ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയായ ജെന്നി സുഷേയെ താന്‍ ചുംബിക്കുന്നതിന്‍റെ വീഡിയോ കുബ്രട്ട് പങ്കുവെച്ചതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. താരവുമായുള്ള അഭിമുഖം മുന്നോട്ട് പോകുന്നതിനിടെ ഭാവി മത്സരത്തെക്കുറിച്ച് ചോദ്യമെത്തി. ഈ സമയത്ത് അപ്രതീക്ഷിതമായി കുബ്രട്ട് ജെന്നിയുടെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു.

ആദ്യ ഞെട്ടിയെങ്കിലും തുടര്‍ന്ന് സംഭവത്തെ ദെെവമേ എന്ന വിളയോടെ ജെന്നി നേരിട്ടു. ഏറ്റവും അധികം കമന്‍റുകള്‍ ലഭിച്ച ചുംബനം എന്ന അടിക്കുറിപ്പോടെയാണ് കുബ്രട്ട് ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതോടെ ലെെംഗിക പീഡനത്തിന് സമാനമായ കുറ്റം തന്നെയാണ് താരം ചെയ്തിരിക്കുന്നതാണ് പലരും വിമര്‍ശിച്ചെത്തിയത്.

ഇതോടെ വിശദീകരണവുമായി കുബ്രട്ട് വീണ്ടുമെത്തി. ജെന്നി അടുത്ത സുഹൃത്താണെന്നും വിജയം ആഘോഷിക്കുന്നതിന്‍റെ ആഹ്ലാദത്തിലാണ് ചുംബിച്ചതെന്നുമാണ് കുബ്രട്ട് പറഞ്ഞത്. പിന്നീട് വിജയം ആഘോഷിക്കുന്നതിനായി നടത്തിയ പാര്‍ട്ടിയില്‍ ജെന്നി പങ്കെടുത്തുവെന്നും ഈ സംഭവത്തെക്കുറിച്ച് പറഞ്ഞ് തങ്ങള്‍ ചിരിക്കുകയായിരുന്നുവെന്നും കുബ്രട്ട് അവകാശപ്പെട്ടു. 

 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി