
കൊച്ചി: ടോക്കിയോ ഒളിംപിക്സ് മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാനവുമായ പി ആർ ശ്രീജേഷിനു ബി എസ്എൻ എൽ എറണാകുളത്തിന്‍റെ ആദരം. കേബിൾ തകരാറുമൂലം പ്രവർത്തനരഹിതമായിരുന്ന ശ്രീജേഷിന്‍റെ കിഴക്കമ്പലത്തെ വസതിയിലെ ലാൻഡ്ഫോൺ നൂതനമായ ഭാരത് ഫൈബർ സാങ്കേതിക വിദ്യയിലൂടെ ബി എസ്എൻ എല്‍ പുനസ്ഥാപിച്ചു നൽകി. ഇതിനൊപ്പം അതിവേഗ ഇന്‍റർനെറ്റ് സംവിധാനം ഒരുക്കുകയും ചെയ്തു.
ബി എസ്എൻ എൽ എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ ഫ്രാൻസിസ് ജേക്കബിന്‍റെ നിർദേശപ്രകാരം എറണാകുളം മാർക്കറ്റിംഗ് വിഭാഗം മേധാവി ശ്രീ. രാജീവ് എസ്. കെ ഉൾപ്പെടെ ഉള്ളവർ നേരിട്ടെത്തിയാണ് അദ്ദേഹത്തിന് സേവനം നൽകിയത്.
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.