ശക്തമായ തിരിച്ചുവരവുമായി മാരിന്‍; ചൈന ഓപ്പണ്‍ ഫൈനലില്‍

Published : Sep 21, 2019, 12:43 PM ISTUpdated : Sep 21, 2019, 12:46 PM IST
ശക്തമായ തിരിച്ചുവരവുമായി മാരിന്‍; ചൈന ഓപ്പണ്‍ ഫൈനലില്‍

Synopsis

ചൈന ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ജപ്പാന്‍റെ അയാക തകാഹഷിയെയാണ് മാരിന്‍ സെമിയില്‍ പരാജയപ്പെടുത്തിയത്  

തിരിച്ചുവരവില്‍ ഒളിമ്പിക് ബാഡ്‌മിന്‍റണ്‍ ജേതാവ് കരോലിന മാരിന്‍ ഫൈനലില്‍. ചൈന ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍ ജപ്പാന്‍റെ അയാക തകാഹഷിയെയാണ് മാരിന്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സ്‌പാനിഷ് താരത്തിന്‍റെ ജയം. സ്‌കോര്‍ 20-22, 21-13, 21-18. 

എഴുപത്തിരണ്ട് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ ഗെയിം നഷ്ടപ്പെട്ട മാരിന്‍ രണ്ട് ഗെയിമുകള്‍ തിരിച്ചുപിടിച്ച് ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഫൈനല്‍ 22-ാം തിയതി നടക്കും. 

എട്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കരോലിന മാരിന്‍ കോര്‍ട്ടില്‍ തിരിച്ചെത്തിയത്. കാല്‍മുട്ടിലെ ശസ്‌ത്ര‌ക്രിയയെ തുടര്‍ന്നാണ് മാരിന്‍ വിശ്രമെടുത്തത്. കഴിഞ്ഞ മാസം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് മാരിന് നഷ്ടമായിരുന്നു. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു