ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു പ്രീ ക്വാര്‍ട്ടറില്‍; കശ്യപ് പുറത്ത്

Published : Oct 15, 2019, 04:05 PM IST
ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു പ്രീ ക്വാര്‍ട്ടറില്‍; കശ്യപ് പുറത്ത്

Synopsis

ഇന്തോനേഷ്യന്‍ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ലോക ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമിയില്‍ പോലും പ്രവേശിക്കാതെ പുറത്തായിരുന്നു.  

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രീ ക്വാര്‍ട്ടറിലെത്തി.നിലവിലെ ലോക ചാന്പ്യനായ സിന്ധു കടുത്ത പോരാട്ടത്തിനൊടുവിലാണ് ജയിച്ചു കയറിയകത്. ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌കയെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോര്‍ 22-20, 21-18.

ഇന്തോനേഷ്യന്‍ താരത്തിനെതിരെ സിന്ധുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ലോക ചാംപ്യന്‍ഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമിയില്‍ പോലും പ്രവേശിക്കാതെ പുറത്തായിരുന്നു.

അതേസമയം, സിന്ധു ജയിച്ചു കയറിയപ്പോള്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ പി കശ്യപ് ആദ്യ റൗണ്ടില്‍ പുറത്തായി. തായ്‌ലന്‍ഡിന്റെ സിട്ടികോം തമാസ്സിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്കോര്‍ 13-21, 12-21.

PREV
click me!

Recommended Stories

'ശ്രീജേഷിനെ പുറത്താക്കിയിട്ടില്ല, കരാര്‍ അവസാനിച്ചതിനാല്‍ ഒഴിവാക്കി', ആരോപണങ്ങൾ തള്ളി ഹോക്കി ഇന്ത്യ
'വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി', ഹോക്കി ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് പി ആര്‍ ശ്രീജേഷ്