ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സിന്ധു ഇന്നിറങ്ങും

Published : Oct 15, 2019, 12:47 PM IST
ഡെന്‍മാര്‍ക്ക് ഓപ്പണില്‍ സിന്ധു ഇന്നിറങ്ങും

Synopsis

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ് ഇന്ന് തുടക്കമാവും. പി വി സിന്ധു, മലയാളി താരം എച്ച് എസ് പ്രണോയ്, സായ് പ്രണീത്, പി കശ്യപ് എന്നിവര്‍ ആദ്യറൗണ്ട് മത്സരത്തിനിറങ്ങും.  

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ് ഇന്ന് തുടക്കമാവും. പി വി സിന്ധു, മലയാളി താരം എച്ച് എസ് പ്രണോയ്, സായ് പ്രണീത്, പി കശ്യപ് എന്നിവര്‍ ആദ്യറൗണ്ട് മത്സരത്തിനിറങ്ങും. ലോകചാംപ്യനായ സിന്ധു ആദ്യ റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മാരിസ്‌കയെ നേരിടും.

ഇതിന് മുന്‍പ് അഞ്ചുതവണ ഏറ്റുമുട്ടിയപ്പോഴും സിന്ധുവിനായിരുന്നു ജയം. സിന്ധുവിനെ സംബന്ധിച്ചിടത്തോളം ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണിത്. ലോക ചാംപ്യന്‍മഷിപ്പിന് ശേഷം നടന്ന ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധു സെമിയില്‍ പോലും പ്രവേശിക്കാതെ പുറത്തായിരുന്നു.

പ്രണോയ് ഇന്തോനേഷ്യന്‍ താരം ആന്തണി സിനിസുകയെയും കശ്യപ് തായ്‌ലന്‍ഡ് താരം സിത്തികോം തമ്മാസിനെയും സായ് പ്രണീത്, ചൈനീസ് ഇതിഹാസം ലിന്‍ ഡാനെയും നേരിടും.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്