ഫ്രഞ്ച് ഓപ്പണ്‍: ദ്യോക്കോവിച്ചിനും തീമിനും ജയം; സെമിയില്‍ തകര്‍പ്പന്‍ മത്സരങ്ങള്‍

Published : Jun 06, 2019, 08:35 PM IST
ഫ്രഞ്ച് ഓപ്പണ്‍: ദ്യോക്കോവിച്ചിനും തീമിനും ജയം; സെമിയില്‍ തകര്‍പ്പന്‍ മത്സരങ്ങള്‍

Synopsis

ഫ്രഞ്ച് ഓപ്പണില്‍ നോവാക് ദ്യോക്കോവിച്ച്, ഡൊമിനിക് തീം എന്നിവരും സെമിയില്‍ പ്രവേശിച്ചു. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്ക് പുറമെയാണ് ഇരുവരുടെയും സെമി പ്രവേശം.

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നോവാക് ദ്യോക്കോവിച്ച്, ഡൊമിനിക് തീം എന്നിവരും സെമിയില്‍ പ്രവേശിച്ചു. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്ക് പുറമെയാണ് ഇരുവരുടെയും സെമി പ്രവേശം. സെമിയില്‍ ദ്യോക്കോ, തീമിനേയം ഫെഡറര്‍, നദാലിനേയും നേരിടും.  

ഇന്ന് നടന്ന പുരുഷ ക്വാര്‍ട്ടറില്‍ റഷ്യന്‍ താരം കരേണ്‍ ഖച്ചനോവിനെ തോല്‍പ്പിച്ചാണ് തീം സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്ട്രിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍ 6-2, 6-4, 6-2. ജര്‍മന്‍ യുവതാരം അലക്‌സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം ദ്യോക്കോവിച്ച് സെമിയിലെത്തിയത്. 7-5, 6-2, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോയുടെ വിജയം. 

വനിതാ സെമിയില്‍ ബ്രിട്ടീഷ് താരം ജൊഹന്ന കോന്റയ്ക്ക് എതിരാളി ചെക്കിന്റെ മാര്‍കെറ്റ വോണ്‍ഡ്രുസോവയാണ്. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയന്‍ താരം അഷ്‌ളൈഖ് ബാര്‍ട്ടി അമേരിക്കയുടെ അമാന്‍ഡ അനിസിമോവയേയും നേരിടും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു