ഫ്രഞ്ച് ഓപ്പണ്‍: മയേറെ തകര്‍ത്ത് റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

Published : Jun 02, 2019, 07:11 PM IST
ഫ്രഞ്ച് ഓപ്പണ്‍: മയേറെ തകര്‍ത്ത് റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

Synopsis

റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അര്‍ജന്റൈന്‍ താരം ലിയോണാര്‍ഡോ മയേറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്വിസ് ഇതിഹാസം അവസാന എട്ടിലെത്തിയത്.

പാരിസ്: റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അര്‍ജന്റൈന്‍ താരം ലിയോണാര്‍ഡോ മയേറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്വിസ് ഇതിഹാസം അവസാന എട്ടിലെത്തിയത്. സ്‌കോര്‍ 2-6, 3-6, 3-6. ടൂര്‍ണമെന്റില്‍ ഇതുവരെ ഫെഡറര്‍ ഒരു സെറ്റ് പോലും വഴങ്ങിയിട്ടില്ല.

വനിതകളില്‍ ബ്രിട്ടീഷ് താരം ജൊഹന്ന കോന്റ വിജയിച്ചു. ക്രൊയേഷ്യന്‍ താരം ഡോന്ന വെകിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കോന്റ തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 4-6. മറ്റൊരു ക്രൊയേഷ്യന്‍ താരം പെട്ര മാര്‍ട്ടിച്ചും ക്വാര്‍ട്ടറില്‍ കടന്നു. എസ്‌തോണിയയുടെ കനേപ്പിയെയാണ് മാര്‍ട്ടിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 2-6, 4-6. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു