ഫ്രഞ്ച് ഓപ്പണ്‍; 'ബിഗ് ത്രീ'യില്‍ ഫൈനലിലെത്താന്‍ സാധ്യത ഒരാള്‍ക്കു മാത്രം

By Web TeamFirst Published May 27, 2021, 11:41 PM IST
Highlights

അട്ടിമറികളൊന്നുമില്ലാതെ ക്വാര്‍ട്ടറിലെത്തിയാല്‍ ജോക്കോവിച്ചാകും ഫെഡററുടെ എതിരാളിയായി എത്താന്‍ സാധ്യത. നദാല്‍ ക്വാര്‍ട്ടറിലെത്തിയാല്‍ ആന്ദ്രെ റുബെലേവ് എതിരാളായികാനാണ് സാധ്യത.

പാരീസ്: ഞായറാഴ്ച തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ നൊവാക് ജോക്കോവിച്ചോ, റാഫേല്‍ നദാലോ, റോജര്‍ ഫെഡററോ അടങ്ങുന്ന ബിഗ് ത്രീയിലെ ഒരാള്‍ മാത്രമെ ഫൈനലില്‍ എത്തൂവെന്ന് ഉറപ്പായി. പുരുഷവിഭാഗം ഡ്രോയില്‍ മൂന്നുപേരും ഒരുവശത്താണ് ഉള്‍പ്പെട്ടതിനാല്‍ ഫൈനലിന് മുമ്പ് ഇവര്‍ പരസ്പരം ഏറ്റുമുട്ടേണ്ടതായ സാഹചര്യം വരും. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ജോക്കോവിച്ച്. നദാല്‍ മൂന്നാം സ്ഥാനത്തും ഫെഡറര്‍ എട്ടാം സ്ഥാനത്തുമാണ്.

അട്ടിമറികളൊന്നുമില്ലാതെ ക്വാര്‍ട്ടറിലെത്തിയാല്‍ ജോക്കോവിച്ചാകും ഫെഡററുടെ എതിരാളിയായി എത്താന്‍ സാധ്യത. നദാല്‍ ക്വാര്‍ട്ടറിലെത്തിയാല്‍ ആന്ദ്രെ റുബെലേവ് എതിരാളായികാനാണ് സാധ്യത. നിലവിലെ ഡ്രോ അനുസരിച്ച് ഫെഡററോ, ജോക്കോവിച്ചോ ക്വാര്‍ട്ടര്‍ ജയിച്ചാല്‍ സെമിയില്‍ നദാലാകും എതിരാളിയായി എത്താനാണ് സാധ്യത.ർ

മറുവശത്ത് ഡാനിയേല്‍ മെദ്‌ദേവും സ്റ്റെഫാനോസ് സിറ്റ്സിപാസുമാകും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാന്‍ സാധ്യതയുള്ള താരങ്ങള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ഡൊമനിക് തീം അലക്സാണ്ടര്‍ സ്വരേവിനെ നേരിടാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ജോക്കോവിച്ചിന‍െ ഫൈനലില്‍ കീഴടക്കിയാണ് നദാല്‍ പതിമൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ഗ്രാന്‍സ്ലാം കിരീടനേട്ടങ്ങളില്‍ ഇരുപതു കിരീടങ്ങളുമായി ഫെഡറര്‍ക്കൊപ്പമാണ് ഇപ്പോള്‍ നദാല്‍. ജോക്കോവിച്ചിന് 18 ഗ്രാന്‍സ്ലാം കിരീടങ്ങളാണുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!