ദ്യോക്കോവിച്ചിന് തോല്‍വി; ഫ്രഞ്ച് ഓപ്പണില്‍ നദാല്‍- തീം ഫൈനല്‍

Published : Jun 08, 2019, 07:53 PM IST
ദ്യോക്കോവിച്ചിന് തോല്‍വി; ഫ്രഞ്ച് ഓപ്പണില്‍ നദാല്‍- തീം ഫൈനല്‍

Synopsis

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ റാഫേല്‍ നാദല്‍, ഓസ്ട്രിയന്‍ താരം ഡോമിനിക്് തീമിനെ നേരിടും. സെമിയില്‍ ലോക ഒന്നാം നമ്പര്‍ നോവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് തീം ഫൈനലില്‍ കടന്നത്.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ റാഫേല്‍ നാദല്‍, ഓസ്ട്രിയന്‍ താരം ഡോമിനിക്് തീമിനെ നേരിടും. സെമിയില്‍ ലോക ഒന്നാം നമ്പര്‍ നോവാക് ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് തീം ഫൈനലില്‍ കടന്നത്. അഞ്ച് സെറ്റ് നീണ്ട പോരിലായിരുന്നു തീമിന്റെ വിജയം. സ്‌കോര്‍ 2-6, 6-3, 7-5, 7-5, 7-5. റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു നദാലിന്റെ സെമി പ്രവേശം.

2016 ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ ദ്യോക്കോവിച്ചിനോട് പരാജയപ്പെട്ട താരമാണ് തീം. അതിനുള്ള മധുര പ്രതികാരം കൂടിയായി ഈ വിജയം. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ തീം ഫൈനലില്‍ നദാലിനോട് തന്നെയാണ് തോറ്റത്. 2017ല്‍ സെമിയിലും നദാലിനോട് പരാജയപ്പെടാനായിരുന്നു വിധി.

എന്നാല്‍ ഇത്തവണ ബാഴ്‌സലോണ ഓപ്പണ്‍ ഫൈനലില്‍ നദാലിനെ അട്ടിമറിച്ചാണ് തീം കിരീടം നേടിയത്. വനിതാ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍കേറ്റ വോഡ്രുസോവ, ഓസ്‌ട്രേലിയയുടെ അഷ്‌ലീഖ് ബാര്‍ട്ടിയെ നേരിടും. 

PREV
click me!

Recommended Stories

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം; നീരജിന് വെള്ളി, യഷ് വീറിന് വെങ്കലം
ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സി മാറ്റം പ്രസിഡന്‍റ് പോലുമറിഞ്ഞില്ല, വിശദീകരണം തേടി ദിലീപ് ടിർക്കി, ഹോക്കി ഇന്ത്യയില്‍ തർക്കം രൂക്ഷം