കിരീടപോരാട്ടത്തിന് നദാല്‍; ഫ്രഞ്ച് ഓപ്പണ്‍ കോര്‍ട്ടില്‍ ഫെഡററെ വീണ്ടും നിലംപരിശാക്കി

Published : Jun 07, 2019, 07:17 PM IST
കിരീടപോരാട്ടത്തിന് നദാല്‍; ഫ്രഞ്ച് ഓപ്പണ്‍ കോര്‍ട്ടില്‍ ഫെഡററെ വീണ്ടും നിലംപരിശാക്കി

Synopsis

ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ നദാല്‍ രണ്ടാം സെറ്റ് 6-4 നാണ് പോക്കറ്റിലാക്കിയത്. മൂന്നാം സെറ്റില്‍ 6-2 ന് ഫെഡററെ നിഷ്പ്രഭമാക്കിയതോടെ ഫ്രഞ്ച് മണ്ണിലെ മറ്റൊരു കിരീടത്തിന് ഒരു പടി മാത്രം അകലെയാണ് താരം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ കോര്‍ട്ടിലെ അശ്വമേഥം തുടരുന്ന റഫേല്‍ നദാലിന് മുന്നില്‍ റോജര്‍ ഫെഡറര്‍ക്ക് വീണ്ടും അടിതെറ്റി. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡററെ തറപറ്റിച്ചത്. സെമി പോരാട്ടത്തില്‍ നദാലിന്‍റെ സര്‍വ്വാധിപത്യമാണ് പ്രകടമായത്.

ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കിയ നദാല്‍ രണ്ടാം സെറ്റ് 6-4 നാണ് പോക്കറ്റിലാക്കിയത്. മൂന്നാം സെറ്റില്‍ 6-2 ന് ഫെഡററെ നിഷ്പ്രഭമാക്കിയതോടെ ഫ്രഞ്ച് മണ്ണിലെ മറ്റൊരു കിരീടത്തിന് ഒരു പടി മാത്രം അകലെയാണ് താരം.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു