സാനിയയുടെ ഗംഭീര തിരിച്ചുവരവ്; അഭിനന്ദനവുമായി ഇ പി ജയരാജന്‍

By Web TeamFirst Published Jan 18, 2020, 1:02 PM IST
Highlights

ഹോബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പമാണ് സാനിയ കിരീടം നേടിയത്.

തിരുവനന്തപുരം: അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ കിരീടം നേടിയ സാനിയ മിര്‍സയ്ക്ക് അഭിനന്ദനം അറിയിച്ച് കായിക മന്ത്രി ഇ പി ജയരാജന്‍. സാനിയ-നാദിയ സഖ്യത്തിന്റെ കിരീടനേട്ടത്തിന്‍റെ അഭിനന്ദനങ്ങള്‍ എന്ന് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹോബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പമാണ് സാനിയ കിരീടം നേടിയത്. ചൈനയുടെ ഴാങ് ഷുവായ്- പെങ് ഷുവായ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 6- 4, 6-4. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് സാനിയ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സാനിയ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. അമ്മയായതിന് ശേഷം സാനിയ കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്.  33കാരിയായ സാനിയ 2017 ഒക്ടോബറിലാണ് അവസാനം കളിച്ചത്. ഇനി ഓസ്ട്രേലിയന്‍ ഓപ്പണിലാണ് സാനിയ കളിക്കുക. മിക്സ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ ഇറങ്ങുക.

ഇ പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ മിര്‍സ. ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ സാനിയമിര്‍സ, നാദിയ കിചേനോക് സഖ്യം കിരീടം നേടി. തിരിച്ചുവരവിന് ശേഷമുള്ള സാനിയയുടെ ആദ്യടൂര്‍ണമെന്റാണിത്. ചൈനീസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (സ്‌കോര്‍: 6-4, 6-4) പരാജയപ്പെടുത്തിയാണ് സാനിയ-നാദിയ സഖ്യത്തിന്റെ കിരീടനേട്ടം. അഭിനന്ദനങ്ങള്‍...

 

click me!