തിരിച്ചുവരവ് അത്യുഗ്രം; സാനിയ സഖ്യം ഫൈനലില്‍

Published : Jan 17, 2020, 11:37 AM ISTUpdated : Jan 17, 2020, 11:39 AM IST
തിരിച്ചുവരവ് അത്യുഗ്രം; സാനിയ സഖ്യം ഫൈനലില്‍

Synopsis

സെമിയില്‍ സാനിയ മിര്‍സ- നാദിയ കിചെനോക് ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് സിഡാന്‍സെക്- ബൗസ്‌കോവ ടീമിനെ തോല്‍പിച്ചു

ഹൊബാർട്ട്: ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നിസിൽ വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം ഫൈനലില്‍. സെമിയില്‍ സാനിയ മിര്‍സ- നാദിയ കിചെനോക് ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് സിഡാന്‍സെക്- ബൗസ്‌കോവ ടീമിനെ തോല്‍പിച്ചു. സ്‌കോര്‍: 7-6, 6-2. ഒരു മണിക്കുറും 33 മിനുറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്. 

ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ജോഡി കിംഗ്- മക്ഹെയ്ൽ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സാനിയ സഖ്യം തോൽപിച്ചിരുന്നു. 6-2, 4-6, 10-4 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അമ്മയായതിന് ശേഷം സാനിയ മിർസ കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്. മുപ്പത്തിമൂന്നുകാരിയായ സാനിയ 2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് ഇതിനുമുന്‍പ് കളിച്ചത്. 
 

PREV
click me!

Recommended Stories

മെഡല്‍ വെടിവെച്ചിടാന്‍ പുലര്‍ച്ചെ എഴുന്നേറ്റ്‌ 50 കിലോമീറ്റര്‍ യാത്ര! ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക്‌ ഏഷ്യാഡില്‍ ദുരിതം, പരാതിപ്പെട്ട്‌ പരിശീലകന്‍
ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾ താമസസൗകര്യത്തിനായി കാത്തിരുന്നത് 14 മണിക്കൂർ