തിരിച്ചുവരവ് ആഘോഷമായി; ഹോബാര്‍ട്ടില്‍ സാനിയ മിര്‍സ സഖ്യം കിരീടമുയര്‍ത്തി

Published : Jan 18, 2020, 12:00 PM ISTUpdated : Jan 18, 2020, 12:55 PM IST
തിരിച്ചുവരവ് ആഘോഷമായി; ഹോബാര്‍ട്ടില്‍ സാനിയ മിര്‍സ സഖ്യം കിരീടമുയര്‍ത്തി

Synopsis

ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് കിരീടനേട്ടത്തോടെ ആഘോഷമാക്കി സാനിയ മിര്‍സ. ഹോബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പമാണ് സാനിയ കിരീടം നേടിയത്.

ഹൊബാര്‍ട്ട്: ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് കിരീടനേട്ടത്തോടെ ആഘോഷമാക്കി സാനിയ മിര്‍സ. ഹോബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ ഡബിള്‍സ് ഫൈനലില്‍ ഉക്രേനിയന്‍ താരം നദിയ കിച്ചനോക്കിനൊപ്പമാണ് സാനിയ കിരീടം നേടിയത്. ചൈനയുടെ ഴാങ് ഷുവായ്- പെങ് ഷുവായ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 6- 4, 6-4. 

ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് സാനിയ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ സാനിയ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നു. അമ്മയായതിന് ശേഷം സാനിയ കളിക്കുന്ന ആ്ദ്യ ടൂര്‍ണമെന്റാണിത്.  33കാരിയായ സാനിയ 2017 ഒക്ടോബറിലാണ് അവസാനം കളിച്ചത്.

ഇനി ഓസ്ട്രേലിയന്‍ ഓപ്പണിലാണ് സാനിയ കളിക്കുക. മിക്സ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ ഇറങ്ങുക.

PREV
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം