യൂറോപ്പാ ലീഗ്: മാഞ്ചസ്റ്ററിനും ആഴ്സനലിനും ജയതുടക്കം

Published : Sep 20, 2019, 05:43 AM IST
യൂറോപ്പാ ലീഗ്: മാഞ്ചസ്റ്ററിനും ആഴ്സനലിനും ജയതുടക്കം

Synopsis

യൂറോപ്പാ ലീഗില്‍  ആഴ്സനലിനും ഗംഭീര തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐന്‍ട്രാക്റ്റിനെ മറുപടിയില്ലാത്ത 3 ഗോളിന് ആഴ്സനല്‍ തകര്‍ത്തു. 

മാഞ്ചസ്റ്റര്‍: യൂറോപ്പാ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയത്തോടെ തുടക്കം. കസഖ് ക്ലബ്ബായ എഫ്.സി അസ്താനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 73- മിനുറ്റിലാണ് ഗോൾ പിറന്നത്. ഹോസെ മൗറീഞ്ഞോ പരിശീലകനായിരുന്നപ്പോള്‍ യുണൈറ്റഡ‍് യൂറോപ്പാ ലീഗ് ജയിച്ചിരുന്നു. 

യൂറോപ്പാ ലീഗില്‍  ആഴ്സനലിനും ഗംഭീര തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐന്‍ട്രാക്റ്റിനെ മറുപടിയില്ലാത്ത 3 ഗോളിന് ആഴ്സനല്‍ തകര്‍ത്തു. ആദ്യ പകുതിയിൽ ഒരു ഗോളിന് ആഴ്സനല്‍ മുന്നിലായിരുന്നു. 38ആം മിനിറ്റില്‍ ജോ വില്ലോക്കാണ് ആദ്യഗോള്‍ നേടിയത്. 85ആം മിനിറ്ററില്‍ ബുകായോ സാക്കയും , 87ആം മിനിറ്റില്‍ പീയറി ഔബമെയാങും
ആഴ്സനല്‍ ഗോള്‍പ്പട്ടിക തികച്ചു.
 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു