ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

Published : Sep 20, 2019, 05:36 AM IST
ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍  ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

Synopsis

സെമിയിൽ തോറ്റാലും ഇരുവര്‍ക്കും വെങ്കലമെഡൽ ലഭിക്കും. നാളെയാണ് ഫൈനല്‍. 

മോസ്കോ: റഷ്യയിൽ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. 52 കിലോ വിഭാഗത്തില്‍ അമിത് പാംഘലും ,63 കിലോ വിഭാഗത്തില്‍ മനീഷ് കൗഷിക്കും ഇന്ന് സെമിയിൽ മത്സരിക്കും. അമിത് , കസഖ് താരം സാകെന്‍ ബിബോസിനോവിനെയും , കൗശിക് ടോപ് സീഡും ലോക ചാംപ്യനുമായ ക്യൂബന്‍ ബോക്സര്‍ , ആന്‍ഡി ഗോമസ് ക്രൂസിനെയുമാണ് നേരിടുന്നത്.

സെമിയിൽ തോറ്റാലും ഇരുവര്‍ക്കും വെങ്കലമെഡൽ ലഭിക്കും. നാളെയാണ് ഫൈനല്‍. പാംഘല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും , കൗശിക് കോമൺവെല്‍ത്ത് ഗെയിംസിൽ
വെള്ളിയും നേടിയിട്ടുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരങ്ങള്‍ തുടങ്ങുന്നത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു