മത്സരത്തിനിടെ ഫെഡററോട് ഒരു ചിത്രമെടുത്തോട്ടെയെന്ന് ആരാധകന്‍; കോര്‍ട്ടില്‍ പിന്നീട് നടന്നത്

Published : Nov 21, 2019, 07:44 PM IST
മത്സരത്തിനിടെ ഫെഡററോട് ഒരു ചിത്രമെടുത്തോട്ടെയെന്ന് ആരാധകന്‍; കോര്‍ട്ടില്‍ പിന്നീട്  നടന്നത്

Synopsis

ബ്യൂണസ് അയേഴ്സില്‍ സാഷാ സ്വരേവിനെതിരെ നടന്ന ടൂര്‍ മാച്ചിനിടെ ഗ്യാലറിയില്‍ ഇരുന്ന ഒരു ആരാധകന്‍ ഫെഡററോട് ഒരു ചിത്രത്തിനായി ഒന്ന് പോസ് ചെയ്യാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

ബ്യൂണസ് അയേഴ്സ്: ടെന്നീസ് കോര്‍ട്ടിലിറങ്ങിയാല്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ ഫെഡറര്‍ എപ്പോഴും പിശുക്ക് കാട്ടിയിട്ടില്ല. കിരീടം നേടുമ്പോഴുള്ള ഫെഡററുടെ കരച്ചില്‍ പോലും ആരാധകര്‍ക്ക് കാണാപ്പാഠമാണ്.

ബ്യൂണസ് അയേഴ്സില്‍ സാഷാ സ്വരേവിനെതിരെ നടന്ന ടൂര്‍ മാച്ചിനിടെ ഗ്യാലറിയില്‍ ഇരുന്ന ഒരു ആരാധകന്‍ ഫെഡററോട് ഒരു ചിത്രത്തിനായി ഒന്ന് പോസ് ചെയ്യാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അനങ്ങാതെ നിന്നാല്‍ നല്ലൊരു ചിത്രമെടുക്കാമായിരുന്നു എന്നായിരുന്നു ഫെഡററോട് ആരാധകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പിന്നീട് കോര്‍ട്ടില്‍ സംഭവിച്ചത്, പൂ ചോദിച്ച ആരാധകന് പൂക്കാലം കിട്ടിയപോലത്തെ കാര്യങ്ങളാണ്. ഒരു പോസ് ചോദിച്ച ആരാധകന് അനവധി പോസുകളാണ് ഫെഡറര്‍ സമ്മാനിച്ചത്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു