
അബുദാബി: ഫോര്‍മുല വൺ (Formula 1) കാറോട്ട സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീ (Abu Dhabi Grand Prix) നാളെ നടക്കും. ഇന്നലത്തെ പരിശീലന റെയ്സിൽ ഹാമിൽട്ടനാണ് ഒന്നാം സ്ഥാനത്ത്. നിലവിൽ ലൂയിസ് ഹാമിൽട്ടനും (Lewis Hamilton) മാക്സ് വെഴ്സ്റ്റാപ്പനും (Max Verstappen) 369.5 പോയിന്‍റുകള്‍ വീതമാണ് ഉള്ളത്.
1974ന് ശേഷം ആദ്യമായാണ് സീസണിലെ അവസാന മത്സരത്തിലേക്ക് ഒരേ പോയിന്‍റുമായി രണ്ട് പേര്‍ എത്തുന്നത്. ഏതെങ്കിലും കാരണവശാല്‍ മത്സരം ഇരുവര്‍ക്കും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാൽ സീസണിൽ കൂടുതൽ ഗ്രാന്‍പ്രീ ജയം നേടിയ വെഴ്സ്റ്റപ്പന്‍ ചാമ്പ്യനാകും.
അതേസമയം ഇരു ഡ്രൈവര്‍മാര്‍ക്കും ഇടയിലെ വൈരം മുറുകിയത് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിലും വ്യക്തമായി. ഹാമിൽട്ടനേക്കുറിച്ച് സീസണിന്‍റെ തുടക്കത്തിലുണ്ടായിരുന്ന ബഹുമാനം നഷ്ടമായതായി വെഴ്സ്റ്റാപ്പന്‍ തുറന്നടിച്ചു. അതേസമയം തന്‍റെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇല്ലെന്ന് ഹാമിൽട്ടൺ പറഞ്ഞു.
Ashes : ഗാബയില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്‌ത്തി ഓസീസ്; 9 വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍