'ശ്രീജേഷിനെ പുറത്താക്കിയിട്ടില്ല, കരാര്‍ അവസാനിച്ചതിനാല്‍ ഒഴിവാക്കി', ആരോപണങ്ങൾ തള്ളി ഹോക്കി ഇന്ത്യ

Published : May 13, 2026, 09:40 PM IST
PR Sreejesh

Synopsis

ജൂനിയർ ടീം പരിശീലകനായുള്ള ശ്രീജേഷിന്‍റെ കരാർ 2025 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചുവെന്ന് ഹോക്കി ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ദില്ലി: ഇന്ത്യൻ ഹോക്കി ഇതിഹാസം പി.ആർ. ശ്രീജേഷി ആരോപണങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി ഹോക്കി ഇന്ത്യ. ശ്രീജേഷിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത് വിദേശിക്ക് വേണ്ടിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ശ്രീജേഷിനെ പുറത്താക്കിയതല്ലെന്നും മറിച്ച് അദ്ദേഹത്തിന്‍റെ കരാർ അവസാനിച്ചതാണെന്നും ഹോക്കി ഇന്ത്യ വിശദീകരിച്ചു.

ജൂനിയർ ടീം പരിശീലകനായുള്ള ശ്രീജേഷിന്‍റെ കരാർ 2025 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചുവെന്ന് ഹോക്കി ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തുടർന്ന് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പരിശീലകനെ കണ്ടെത്തിയത്. ശ്രീജേഷിനെ ഞങ്ങൾ പുറത്താക്കിയിട്ടില്ല. പകരം 2028-ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള 'ഡെവലപ്‌മെന്‍റ് ടീമിനെ' പരിശീലിപ്പിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീജേഷ് ഈ ഓഫർ നിരസിക്കുകയാണുണ്ടായത്. തീരുമാനം പുനപ്പരിശോധിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ശ്രീജേഷ് അതിന് തയ്യാറായില്ലെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി.

ജൂനിയർ ടീമിന്‍റെ പരിശീലകനായി വിദേശ പരിശീലകൻ തന്നെ വേണമെന്ന് സീനിയർ ടീം കോച്ച് ക്രെയ്ഗ് ഫുൾട്ടൺ ആവശ്യപ്പെട്ടെന്ന ശ്രീജേഷിന്‍റെ ആരോപണവും ഹോക്കി ഇന്ത്യ നിഷേധിച്ചു. അത്തരമൊരു നിർദ്ദേശം ആരും നൽകിയിട്ടില്ലെന്നും യോഗ്യതയുടെ അടിസ്ഥാനമാക്കിയാണ് പുതിയ പരിശീലകനെ തീരുമാനിച്ചതെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഇന്ത്യൻ പരിശീലകരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, അതിന്‍റെ ഭാഗമായാണ് ശ്രീജേഷിന് പുതിയ ചുമതല വാഗ്ദാനം ചെയ്തതെന്നും ഫെഡറേഷൻ അറിയിച്ചു.

തന്‍റെ ഒന്നര വർഷത്തെ കാലയളവിൽ അഞ്ച് മെഡലുകൾ നേടിയിട്ടും തന്നെ വിദേശിക്ക് വേണ്ടി മാറ്റിനിർത്തി എന്നായിരുന്നു ശ്രീജേഷിന്‍റെ ആരോപണം. എന്നാൽ താരം പുതിയ പദവി നിരസിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന ഹോക്കി ഇന്ത്യയുടെ വെളിപ്പെടുത്തൽ വിഷയത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി', ഹോക്കി ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് പി ആര്‍ ശ്രീജേഷ്
'ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയ ആ 6 ഗുസ്തി താരങ്ങളില്‍ ഒരാൾ ഞാനാണ്'; വെളിപ്പെടുത്തലുമായി വനിതാ താരം