ബോള്‍ട്ടിന് ശേഷം ആര്..? ലോകത്തെ വേഗക്കാരനെ നാളെ അറിയാം

By Web TeamFirst Published Jul 31, 2021, 9:31 AM IST
Highlights

 ബോള്‍ട്ട് അടക്കമുളള പ്രമുഖരുടെ അസാന്നിധ്യത്തില്‍ പുതിയ വേഗരാജാക്കന്‍മാണ് ടോക്കിയോയില്‍ ചരിത്രം കുറിക്കാനിറങ്ങുന്നത്. രാവിലെ 6.20നാ്ണ് മത്സരം. 
 

ടോക്യോ: ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ ആരെന്ന് നാളെ അറിയാം. 100 മീറ്ററിലെ അവസാന വാക്കായ ഉസൈന്‍ ബോള്‍ട്ടിന്റെ അസാന്നിധ്യമാണ് ഇത്തവണത്തെ പ്രത്യേകത. ബോള്‍ട്ട് അടക്കമുളള പ്രമുഖരുടെ അസാന്നിധ്യത്തില്‍ പുതിയ വേഗരാജാക്കന്‍മാണ് ടോക്കിയോയില്‍ ചരിത്രം കുറിക്കാനിറങ്ങുന്നത്. രാവിലെ 6.20നാ്ണ് മത്സരം. 

ബെയ്ജിംഗിലും ലണ്ടനിലും റിയോയിലും ആര്‍ക്കും തൊടാനാവാത്ത ഉസൈന്‍ ബോള്‍ട്ട്. ഉത്തേജക മരുന്ന് ഉപയോഗത്തിന് വിലക്ക് നേരിടുന്ന നിലവിലെ ലോകചാന്പ്യന്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍. ബോള്‍ട്ടിന്റെ പ്രധാന എതിരാളിയും 2004ലെ ഒളിംപിക് ചാന്പ്യനുമായ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍. സമയത്തെ വേഗംകൊണ്ട് കീഴടക്കിയ മഹാരഥന്‍മാര്‍ ടോക്കിയോയിലെ ട്രാക്കിലില്ല. ഇവരുടെ അസാന്നിധ്യത്തില്‍ ആരാവും പുതിയ വേഗരാജാവ്.?

നോട്ടം ആദ്യമെത്തുക അമേരിക്കന്‍ താരത്തില്‍. ട്രെയ്‌വോണ്‍ ബ്രോമെല്‍. സീസണിലെ ഏറ്റവും മികച്ച സമയമായ 9.77 സെക്കന്‍ഡുമായി സാധ്യതാപട്ടികയില്‍ മുന്നില്‍. രണ്ടാമന്‍ ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈന്‍. സീസണിലെ മികച്ച സമയം 9.84 സെക്കന്‍ഡ്. സാധ്യതാ പട്ടികയിലെ മൂന്നാമന്‍ അമേരിക്കയുടെ തന്നെ റോണി ബേക്കര്‍. സമയം 9.85 സെക്കന്‍ഡ്.

ഇവരെയെല്ലാം മറികടന്ന് കാനഡയുടെ ആന്ദ്രേ ഡി ഗ്രാസോ, ജമൈക്കയുടെ യോഹാന്‍ ബ്ലേക്കോ, ബോള്‍ട്ടിന്റെ പിന്‍ഗാമിയായാലും അത്ഭുതപ്പെടാനില്ല. ആര് ജേതാവായാലും തന്റെ ലോക റെക്കോര്‍ഡിന് ടോക്കിയോയില്‍ ഇളക്കം തട്ടില്ലെന്ന് നേരത്തേ പ്രഖ്യാപിച്ച് കഴിഞ്ഞു, ഒപ്പം ബ്രോമലില്‍ കണ്ണുവയ്ക്കാനും.

click me!