ചൈനയെ പിന്തള്ളി ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ

Published : Aug 24, 2020, 03:39 PM IST
ചൈനയെ പിന്തള്ളി ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ

Synopsis

ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. 4-2 നാണ് ഇന്ത്യ ചൈനയെ പിന്തള്ളിയത്.

എഫ്ഐഡിഇ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചെസ് ഒളിംപ്യാഡില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടൂര്‍ണമെന്‍റിലെ കരുത്തരായ രാജ്യങ്ങളുള്ള പൂള്‍ എയില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. 4-2 നാണ് ഇന്ത്യ ചൈനയെ പിന്തള്ളിയത്.

പൂള്‍ എയില്‍ ഇന്ത്യക്ക് 17 പോയിന്‍റും ചൈനയ്ക്ക് 16 പോയിന്‍റും ജര്‍മ്മനിക്ക് 11 പോയിന്‍റും ഇറാന് 9 പോയിന്‍റുമാണ് നേടാനായത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ജോര്‍ജ്ജിയയെ 4-2 പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ തുടക്കം. ജോര്‍ജ്ജിയയുടെ ലെവാന്‍ പാന്‍റുലൈയ്യയോട് അഞ്ച് തവണ ലോക ചാംപ്യനായ വിശ്വനാഥന്‍ ആനന്ദിന് സമനില നേടാനാണ് സാധിച്ചത്. 

എന്നാല്‍ പി ഹരികൃഷ്ണയുടേയും പതിനഞ്ചുകാരനായ ആര്‍ പ്രഗ്ഗാനന്‍ന്ദ, ദിവ്യ ദേശ്മുഖ് എന്നിവരുടെ നേട്ടം ഇന്ത്യക്ക് മുതല്‍ക്കൂട്ടായി. 

PREV
click me!

Recommended Stories

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന, ഖേൽരത്ന ആർക്കുമില്ല
ലോകകപ്പ് ഹോക്കി: ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങി ഇന്ത്യ; പാകിസ്ഥാനെതിരെ ഇനി ജീവന്‍മരണപ്പോരാട്ടം