ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; മോന അഗര്‍വാള്‍ മെഡല്‍ നേടിയത് റെക്കോഡോടെ

Published : Oct 19, 2026, 12:56 PM IST
Mona Agarwal

Synopsis

ഏഷ്യന്‍ പാരാ ഗെയിംസ് ഷൂട്ടിംഗിൽ റെക്കോഡോടെ മോനാ അഗര്‍വാള്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചു. ഒൻപത് മാസമുള്ളപ്പോൾ പോളിയോ ബാധിച്ച് തളർന്ന മോന, ഭർത്താവ് അപകടത്തിൽ കിടപ്പിലായതോടെയാണ് കുടുംബത്തെ സഹായിക്കാൻ ഷൂട്ടിംഗിലേക്ക് തിരിഞ്ഞത്.

ടോക്കിയോ: ഏഷ്യന്‍ പാരാ ഗെയിംസ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഷൂട്ടിംഗിലൂടെ മോനാ അഗര്‍വാളാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. റെക്കോഡോടെയാണ് താരം സ്വര്‍ണം സ്വന്തമായാക്കിയത്. ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്ക് തന്നെയാണ്. അവനി ലേഖരയാണ് വെള്ളി നേടിയത്. രാജസ്ഥാനില്‍ ജനിച്ച മോനാ കുടുംബത്തിലെ മൂന്നാമത്തെ കുഞ്ഞാണ്. ആദ്യത്തേത് രണ്ടും പെണ്മക്കള്‍. മൂന്നാമതും പെണ്ണായതിനാല്‍ വീട്ടില്‍ വെറുക്കപ്പെട്ടവളായി ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ പോളിയോ ബാധിതയായി കാലുകള്‍ തളരുകയും ചെയ്തു.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ താരം രവീന്ദ്ര ചൗധരിയെ വിവാഹം ചെയ്തു ജയപൂരിലേക്ക് മാറി . 2021ല്‍ അപകടത്തില്‍ ഗുരുതര പരിക്കെറ്റ് ഭര്‍ത്താവ് കിടപ്പിലായതോടെ കുടുംബത്തെ സഹായിക്കാന്‍ സ്‌പോര്‍ട്‌സിലേക്ക് തിരിഞ്ഞു വോളിബോളില്‍ വിജയിക്കാതിരുന്നതോടെ ഷൂട്ട്ടിംഗിലെത്തി കടംവാങ്ങിയ പണവുമായി മത്സരവേദികളില്‍ എത്തി ഒടുവില്‍ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ടയ്ക്ക് തുടക്കമിട്ടു.

PREV
Read more Articles on
click me!

Recommended Stories

ഒത്തുകളി വിവാദം: സെര്‍ബിയന്‍ ടെന്നീസ് താരം സ്റ്റെഫാന്‍ മിലിസെവിച്ചിന് 24 വര്‍ഷത്തെ വിലക്ക്
യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍