ഒത്തുകളി വിവാദം: സെര്‍ബിയന്‍ ടെന്നീസ് താരം സ്റ്റെഫാന്‍ മിലിസെവിച്ചിന് 24 വര്‍ഷത്തെ വിലക്ക്

Published : Oct 16, 2026, 12:59 PM IST
Tennis

Synopsis

ഒത്തുകളി ആരോപണങ്ങളെ തുടർന്ന് സെർബിയൻ ടെന്നീസ് താരം സ്റ്റെഫാൻ മിലിസെവിച്ചിന് 24 വർഷത്തെ വിലക്കും പിഴയും ഏർപ്പെടുത്തി. 2022-2024 കാലയളവിൽ ഒത്തുകളിക്കാൻ ശ്രമിച്ചതിനും അന്വേഷണത്തോട് സഹകരിക്കാത്തതിനുമാണ് ഐടിഐഎയുടെ ഈ കടുത്ത നടപടി.

ബെല്‍ഗ്രേഡ്: ഒത്തുകളി ആരോപണങ്ങളെ തുടര്‍ന്ന് സെര്‍ബിയന്‍ ടെന്നീസ് താരം സ്റ്റെഫാന്‍ മിലിസെവിച്ചിന് 24 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 29കാരനായ താരത്തിന് 2050 ഒക്ടോബര്‍ വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 70,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. 2022നും 2024നും ഇടയില്‍ 6 മത്സരങ്ങളില്‍ ഒത്തുകളി നടത്താന്‍ ശ്രമിച്ചതിനാണ് മിലിസെവിച്ചിനെതിരെ നടപടിയെടുത്തത്. ഇതില്‍ 5 മത്സരങ്ങളില്‍ താരം നേരിട്ട് കളിച്ചതായിരുന്നു. കൂടാതെ, മറ്റ് പ്രൊഫഷണല്‍ താരങ്ങളെ ഒത്തുകളി സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനും താരം ശ്രമിച്ചതായി ഐടിഐഎ കുറ്റപ്പെടുത്തി.

താഴ്ന്ന ടൂര്‍ണമെന്റുകളില്‍ പ്രധാനമായും മത്സരിച്ചിട്ടുള്ള മിലിസെവിച്ച്, 2014-ല്‍ സിംഗിള്‍സ് റാങ്കിംഗില്‍ 1338-ാം സ്ഥാനത്തെത്തിയിരുന്നു. താരം രൂപീകരിച്ച ഒത്തുകളി ശൃംഖല കാരണം മറ്റ് കളിക്കാരും ഒത്തുകളിയില്‍ ഏര്‍പ്പെട്ടതായി ഐടിഐഎ കണ്ടെത്തി. എന്നാല്‍ ഏതൊക്കെ മത്സരങ്ങളിലാണ് ഇത് നടന്നതെന്നോ, മറ്റ് കളിക്കാര്‍ ആരൊക്കെയെന്നോ ഉള്ള വിവരങ്ങള്‍ ഏജന്‍സി പുറത്തുവിട്ടിട്ടില്ല. ഐടിഐഎയുടെ അന്വേഷണത്തോട് താരം സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. ഏഴ് തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മിലിസെവിച്ച് മറുപടി നല്‍കിയില്ല. ഈ സഹകരണമില്ലായ്മയാണ് കടുത്ത ശിക്ഷയ്ക്ക് കാരണമായത്.

ഈ വിലക്കിനെ തുടര്‍ന്ന് എടിപി, ഡബ്ല്യുടിഎ, ഗ്രാന്‍ഡ്സ്ലാം, വേള്‍ഡ് ടെന്നീസ് അല്ലെങ്കില്‍ ഏതെങ്കിലും ദേശീയ ടെന്നീസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കളിക്കുന്നതിനോ കോച്ചിംഗ് നല്‍കുന്നതിനോ കാണിയായി പങ്കെടുക്കുന്നതിനോ താരത്തിന് അനുവാദമില്ല. തന്റെ 53-ാം വയസുവരെ മിലിസെവിച്ചിന് ടെന്നീസ് കോര്‍ട്ടുകളിലേക്ക് പ്രവേശനമുണ്ടാവില്ല.

ഫ്രഞ്ച് താരം ക്വന്റിന്‍ ഫോളിയോട്ടിനും 20 വര്‍ഷം വിലക്ക്

മിലിസെവിച്ചിന് പുറമെ മറ്റൊരു പ്രധാന ഒത്തുകളി കേസില്‍ ഫ്രഞ്ച് താരം ക്വന്റിന്‍ ഫോളിയോട്ടിന് (ഝൗലിശേി എീഹഹശീ)േ കഴിഞ്ഞ ഡിസംബറില്‍ 20 വര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു. ഒരു ഒത്തുകളി സിന്‍ഡിക്കേറ്റിന് വേണ്ടി പ്രവര്‍ത്തിച്ച പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

PREV
Read more Articles on
click me!

Recommended Stories

യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍
ഇനി ഒരു കായികതാരവും ജോലി തേടി അന്യസംസ്ഥാനങ്ങളിൽ പോകേണ്ടി വരില്ല: മുഖ്യമന്ത്രി