കൊറോണ ഭീതി: ഏഷ്യാ കപ്പ് ആര്‍ച്ചറിയില്‍ നിന്ന് ഇന്ത്യ പിന്‍മാറി

By Web TeamFirst Published Mar 5, 2020, 7:52 PM IST
Highlights

അഞ്ച് മാസത്തെ വിലക്കിനുശേഷം ഇന്ത്യന്‍ ആര്‍ച്ചറി ടീം പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര ടൂര്‍ണമെന്റായിരുന്നു ഏഷ്യാ കപ്പ്.

ബാങ്കോക്ക്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ആര്‍ച്ചറി ടീം ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യാ കപ്പ് ആര്‍ച്ചറി ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. ആര്‍ച്ചറി അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  മാര്‍ച്ച് എട്ട് മുതല്‍ 15വരെ ബാങ്കോക്കിലാണ് ടൂര്‍ണമെന്റ്.

അഞ്ച് മാസത്തെ വിലക്കിനുശേഷം ഇന്ത്യന്‍ ആര്‍ച്ചറി ടീം പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര ടൂര്‍ണമെന്റായിരുന്നു ഏഷ്യാ കപ്പ്. ലോക ആര്‍ച്ചറി ജനുവരിയിലില്‍ വിലക്ക് ഉപാധികളോടെ പിന്‍വലിക്കുന്നതിന് മുമ്പ് ബാങ്കോക്കില്‍ നടന്ന കോണ്ടിനന്റല്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങള്‍ നിഷ്പക്ഷ പതാകയ്ക്ക് കീഴില്‍ പങ്കെടുത്തിരുന്നു.

സായിയുടെയും ഒളിംപിക് കമ്മിറ്റിയുടെയും നിര്‍ദേശം അനുസരിച്ചും യാത്രാവലിക്കുകള്‍ കണക്കിലെടുത്തുമാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതെന്ന് ആര്‍ച്ചറി അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോക റാങ്കിംഗ് ടൂര്‍ണമെന്റിലേക്ക് രണ്ടാം നിര ടീമിനെ അയക്കാനായിരുന്നു ആര്‍ച്ചറി അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നത്. ഇവര്‍ക്കായി വിമാന ടിക്കറ്റ് അടക്കം ബുക്ക് ചെയ്തിരുന്നു. തായ്‌ലന്‍ഡില്‍ ഇതുവരെ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

click me!