ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഇനി രാജ്യത്തിന്റെ പതാക വഹിക്കുക പുരുഷ-വനിതാ താരങ്ങള്‍ ഒരുമിച്ച്

Published : Mar 05, 2020, 07:01 PM IST
ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഇനി രാജ്യത്തിന്റെ പതാക വഹിക്കുക പുരുഷ-വനിതാ താരങ്ങള്‍ ഒരുമിച്ച്

Synopsis

ഒളിംപിക്സില്‍ പങ്കെടുക്കുന്ന അഭയാര്‍ഥികളുടെ ടീം ഉള്‍പ്പെടെ 206 രാജ്യങ്ങളിലെയും പുരഷ-വനിതാ താരങ്ങള്‍ ഒരുമിച്ചായിരിക്കും ഇനി രാജ്യത്തിന്റെ പതാകയുമേന്തി മാര്‍ച്ച് പാസ്റ്റിനെത്തുക.  

ടോക്കിയോ: ലിംഗനീതിക്കായി ഒളിംപിക്സ് സമിതിയുടെ നിര്‍ണായകചുവടുവെയ്പ്പ്. ഉദ്ഘാടന ചടങ്ങിൽ രാജ്യങ്ങളുടെ പതാകവാഹകരായി ഇനി പുരുഷ വനിത താരങ്ങള്‍ ഒന്നിച്ചെത്തും. ടോക്കിയോ ഒളിംപിക്സ് മുതലാണ് പുതിയ മാറ്റം നടപ്പിലാവുക.

ഒളിംപിക്സില്‍ പങ്കെടുക്കുന്ന അഭയാര്‍ഥികളുടെ ടീം ഉള്‍പ്പെടെ 206 രാജ്യങ്ങളിലെയും പുരഷ-വനിതാ താരങ്ങള്‍ ഒരുമിച്ചായിരിക്കും ഇനി രാജ്യത്തിന്റെ പതാകയുമേന്തി മാര്‍ച്ച് പാസ്റ്റിനെത്തുക.

ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളില്‍ 48.8 ശതമാവും വനിതകളായതിനാല്‍ ഇത്തവണത്തെ ഒളിംപിക്സ് ലിംഗനീതി ഉറപ്പാക്കുന്ന ഒളിംപിക്സായിരിക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങില്‍ പതാക വഹിക്കുന്ന പുരുഷ-വനിതാ താരങ്ങളെ അതാത് രാജ്യത്തെ ഒളിംപിക് കമ്മിറ്റികള്‍ക്ക് നിര്‍ദേശിക്കാം.

PREV
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍
'ഞങ്ങളൊക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം', കേരളത്തിൽ കായികഘടനയില്ലെന്ന് തുറന്നടിച്ച് എച്ച് എസ് പ്രണോയ്