ടോക്കിയോയില്‍ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ഇന്ത്യയുടേതെന്ന് ബജ്‌റംഗ് പൂനിയ

Published : Mar 04, 2020, 11:20 AM IST
ടോക്കിയോയില്‍ ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും  ഇന്ത്യയുടേതെന്ന് ബജ്‌റംഗ് പൂനിയ

Synopsis

ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാകും ടോക്കിയോയിലേതെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ബജ്‌റംഗ് ബംഗളുരുവില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാകും ടോക്കിയോയിലേതെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ. പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ബജ്‌റംഗ് ബംഗളുരുവില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ലോകചാംപ്യന്‍ഷിപ്പിലെ വെളളിമെഡല്‍ ജേതാവായ ബജ്‌റംഗ് പൂനിയ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് തൊട്ടുപിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ചേര്‍ന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷകളിലൊന്നാണ് മത്സരയിനം. 

ദില്ലിയില്‍ ജാപ്പനീസ് താരത്തിനെതിരെ നേരിട്ട തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്ന് താരം പറഞ്ഞു. ''പ്രതിരോധത്തിലെ പിഴവുകള്‍ പരിഹരിച്ച് ഒളിമപിക്‌സില്‍ മികച്ച പ്രകടചനം നടത്താമെനന്നാണ് പ്രതീക്ഷ. തനിക്ക് മാത്രമല്ല മറ്റ ഇന്ത്യന്‍ താരങ്ങള്‍ക്കും ടോക്കിയോ മികച്ച അനുഭവമാകും.'' പൂനിയ പറഞ്ഞുനിര്‍ത്തി.

 

"

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്