
ടോക്കിയോ: സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ. മാലയിടുന്നതിനെ ചൊല്ലിയുള്ള വിമർശനം തോന്നിവാസം. സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല. വ്യാജ ഐഡികളിൽ നിന്നാണ് ആക്രമണം. സ്വന്തം അക്കൌണ്ടിൽ പറയാനുള്ള ധൈര്യം ഇവർക്ക് ഇല്ല. മെഡൽ കിട്ടിയ ഇനം ഏതാണെന്നു പോലും ഇവർക്ക് അറിയില്ല. തന്റെ അധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുത്. മറ്റൊരു രാജ്യത്തും ഇത് നടക്കില്ല. രാജ്യസ്നേഹികൾ എങ്കിൽ രാജ്യത്തിന്റെ മെഡൽജേതാവിനെ അവഹേളിക്കില്ല.
എത്രയോ അന്താരാഷ്ട്ര താരങ്ങൾ മാലയിട്ട് ഓടുന്നു. അത്രയും പോലും ബോധം ഇല്ലാത്തവർ ആണിത്. മാലയിട്ടാണ് അഞ്ജുവിന്റെ ദേശീയ റെക്കോർഡ് തകർത്തത്. അത് തന്റെ ആത്മവിശ്വാസത്തിന്റെ ഭാഗം ആണ്. സ്കൂൾകാലത്ത് വളകൾ ഇട്ട് മത്സരിച്ചിരുന്നു. വളകളുടെ ശബ്ദം കേൾക്കുന്നത് താൻ അസ്വദിച്ചിരുന്നു. മുൻപ് മൽസരത്തിനായി മുടി മുറിച്ചതാണ്. ഇപ്പോൾ ഇത് തനിക്ക് സൗകര്യം ആണ്. ഇതിന്റെ പേരിൽ ഒന്നും താൻ തളരില്ലെന്നും ആൻസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.