ഏഷ്യന്‍ ഗെയിംസ്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ സ്വര്‍ണം, അഭിമാന നേട്ടം വനിതകളുടെ റിലേയില്‍

Published : Sep 29, 2026, 06:32 PM ISTUpdated : Sep 29, 2026, 06:38 PM IST
india women relay team won gold

Synopsis

ഏഷ്യന്‍ ഗെയിംസ്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം. വനിതകളുടെ 4-400 മീറ്റര്‍ റിലേയിലാണ്‌ അഭിമാന നേട്ടം. കിരണ്‍, പൂവമ്മ, പ്രാച്യ, വിത്യാ രാംരാജ്‌ എന്നിവരാണ്‌ റിലേയില്‍ സ്വര്‍ണക്കുതിപ്പ്‌ നടത്തിയത്‌.

നഗോയ: ഏഷ്യന്‍ ഗെയിംസ്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ ആദ്യ സ്വര്‍ണം. വനിതകളുടെ 4-400 മീറ്റര്‍ റിലേയിലാണ്‌ അഭിമാന നേട്ടം. കിരണ്‍, പൂവമ്മ, പ്രാച്യ, വിത്യാ രാംരാജ്‌ എന്നിവരാണ്‌ റിലേയില്‍ സ്വര്‍ണക്കുതിപ്പ്‌ നടത്തിയത്‌. മൂന്ന്‌ മിനുട്ട്‌ 29.69 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ബഹ്‌റൈന്‍ വെള്ളിയും ചൈന വെങ്കലവും നേടി.

പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക്‌ വെങ്കല മെഡല്‍. മലയാളി താരം മനു, ധരംവീര്‍ ചൗധരി, വിശാല്‍, രാജേഷ്‌ രമേഷ്‌ എന്നിവരാണ്‌ മത്സരിച്ചത്‌. മൂന്ന്‌ മിനിറ്റ്‌ 01.61 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ജപ്പാന്‍ സ്വര്‍ണവും, ഖത്തര്‍ വെള്ളിയും നേടി.

വനിതകളുടെ ട്രാപ്‌ ഷൂട്ടിംഗില്‍ ഇന്ത്യയുടെ നീരു ദണ്ഡ ചരിത്രം കുറിച്ചിരുന്നു. ട്രാപ്‌ ഷൂട്ടിംഗ്‌ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ്‌ മെഡല്‍ നീരു സ്വന്തം പേരിലാക്കി. അതാകട്ടെ, ഏഷ്യന്‍ റെക്കോര്‍ഡോടെയാണ്‌ നേടിയത്‌. ചൈനയുടെ യുനോങ്‌ സണ്‍ വെള്ളിയും കുവൈത്തിന്റെ ഹാജറ അബ്ദുല്‍മാലിക്‌ വെങ്കലവും നേടി. ജപ്പാന്‍ ഏഷ്യാഡില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ മെഡലായിരുന്നു ഇത്‌. അതുപോലെ, ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണം കൂടിയാണി്‌.

ഏഷ്യന്‍ ഗെയിംസ്‌ പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഗുല്‍വീര്‍ സിംഗ്‌ വെങ്കലം നേടി. 13 മിനുട്ട്‌ 32.75 സെക്കന്‍ഡിലാണ്‌ ഫിനിഷിംഗ്‌. ഐചി നഗോയ ഏഷ്യാഡില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ ഗുല്‍വീറിന്റെ മൂന്നാംവെങ്കല മെഡലാണിത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

അർഷാദ് നദീം വീണു; ജാവലിനിൽ ചരിത്ര സ്വർണം എറിഞ്ഞിട്ട് ശ്രീലങ്കയുടെ റുമേഷ് പതിരഗെ
'കേരളത്തിൽ ജോലി ലഭിച്ചാൽ സ്വീകരിക്കും', സർക്കാർ വാഗ്ദാനത്തിൽ സന്തോഷമെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ വിനോദ്