Latest Videos

'ചരിത്ര നേട്ടവുമായി മലയാളി'; ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ബിബിന് വെള്ളി

By Web TeamFirst Published Sep 24, 2023, 11:15 PM IST
Highlights

ജപ്പാനാണ് സ്വര്‍ണ്ണം, ഫിലിപ്പിയന്‍സും മെക്‌സിക്കോയും വെങ്കല മെഡല്‍ പങ്കിട്ടു. 94 രാജ്യങ്ങളാണ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 

ഇടുക്കി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന  ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. ഉടുമ്പന്‍ചോല നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജയ്‌മോന്‍ ആണ് മെഡല്‍ നേടിയത്. സീനിയര്‍ വിഭാഗം പുരുഷന്‍മാരുടെ 66 കിലോഗ്രാം കൂമിത്തേ വിഭാഗത്തിലാണ് ബിബിന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ജപ്പാനാണ് സ്വര്‍ണ്ണം, ഫിലിപ്പിയന്‍സും മെക്‌സിക്കോയും വെങ്കല മെഡല്‍ പങ്കിട്ടു. 94 രാജ്യങ്ങളാണ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. 

നെടുങ്കണ്ടം ടൗണിലെ ഓട്ടോ തൊഴിലാളിയായ പായിക്കാട്ട് വീട്ടില്‍ ജയ്‌മോന്‍- വിജിമോള്‍ ദമ്പതികളുടെ മകനാണ് ബിബിന്‍ ജയ്‌മോന്‍. ജിബിന്‍ ഏക സഹോദരനാണ്. ഷിറ്റോറിയോ സ്‌കൂള്‍ ഓഫ് കരാട്ടെയില്‍ മാസ്റ്ററായ ഷിഹാന്‍ മാത്യു ജോസഫിന്റെ കീഴിലാണ് ബിബിന്‍ കരാട്ടെ അഭ്യസിക്കുന്നത്. മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ നിന്ന് കായിക വിദ്യാഭ്യാസത്തില്‍ ബിരുദം നേടിയിട്ടുള്ള ബിബിന്‍ തുടര്‍ പഠനത്തിനുള്ള ഒരുക്കത്തിലാണ്.


കേരളത്തിന് ദേശീയ തലത്തില്‍ രണ്ടു പുരസ്‌കാരങ്ങള്‍; ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. എ.ബി.പി.എം.ജെ.എ.വൈയുടെ വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ആരോഗ്യമന്ഥന്‍ 2023 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എ.ബി.പി.എം.ജെ.എ.വൈ. പദ്ധതി മുഖാന്തിരം രാജ്യത്ത് 'ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം', പദ്ധതി ഗുണഭോക്താക്കളായുള്ള കാഴ്ച പരിമിതര്‍ക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങള്‍ക്ക് 'മികവുറ്റ പ്രവര്‍ത്തനങ്ങള്‍' എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇതില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചികിത്സ നല്‍കിയ സംസ്ഥാനം എന്ന വിഭാഗത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗത്തിന്റെ മുമ്പില്‍ ആരും നിസഹായരായി പോകാന്‍ പാടില്ല. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നുള്ളതാണ്. സാമ്പത്തിക പരിമിതികള്‍ക്കിടയിലും പാവപ്പെട്ട രോഗികളുടെ ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും മന്ത്രി പറഞ്ഞു.

ഇളയ കുട്ടിയെ കൊണ്ട് മരണമൊഴി വീഡിയോ എടുപ്പിച്ചു; ബലാത്സംഗത്തിനിരയായ യുവതിയും ഭർത്താവും ജീവനൊടുക്കി 
 

click me!