ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14-ന്; ആവേശമായി ഔദ്യോഗിക ലോഞ്ച്

Published : Oct 08, 2026, 11:45 AM IST
Federal Bank Kochi Marathon

Synopsis

അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തോൺ കൊച്ചി കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് നടക്കുന്നത്.

കൊച്ചി: കായിക കേരളത്തിന്‍റെ ഹൃദയമിടിപ്പായി മാറിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 14 ന് നടക്കും. മാരിയറ്റ് ഹോട്ടലിൽ നടന്ന ഔദ്യോഗിക ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. ആരോഗ്യവും ലക്ഷ്യബോധവും മുൻനിർത്തി മൂവ് വിത്ത് പർപ്പസ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അഞ്ചാം പതിപ്പ് ഒരുങ്ങുന്നത്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെങ്കിൽ കൊച്ചി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട നഗരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജനപങ്കാളിത്തം ഓരോ വർഷവും വർദ്ധിച്ചുവരുന്നതിനാൽ ഭാവിയിൽ ഇതിലും വലിയൊരു വേദി കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തോൺ കൊച്ചി കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് നടക്കുന്നത്. ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നല്ല കാര്യങ്ങൾ സ്വയം ഏറ്റെടുക്കുന്ന നഗരമാണ് കൊച്ചിയെന്നും മേയർ അഡ്വ. വി.കെ മിനിമോൾ പറഞ്ഞു. മാരത്തണിന് ഫെഡറൽ ബാങ്ക് നൽകുന്ന പിന്തുണ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കപ്പുറം സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണെന്ന് ഫെഡറൽ ബാങ്ക് സോണൽ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ സി.എം. ശശിധരൻ പറഞ്ഞു. തുടർച്ചയായി അഞ്ചാം തവണയും മാരത്തണിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ മാരത്തൺ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു. ആദ്യ പതിപ്പ് മാരത്തൺ ഗുഡ്‌വിൽ അംബാസിഡർ പ്രാചി തെഹ്‌ലാൻകൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് കൈമാറി. 42.195 കി.മീ മാരത്തൺ, 21.097 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ, 3 കി.മീ ഗ്രീൻ റൺ എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണിൽ പങ്കെടുക്കാനായി www.kochimarathon.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 15 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീസിൽ 10 ശതമാനം ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

2026 ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് വിദർഷ കെ. വിനോദ്, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്മോൻ പി ഡേവിഡ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ടി ജയചന്ദ്രൻ, ആസ്റ്റർ മെഡ്സിറ്റി ബ്രാൻഡിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ഹെഡ് ഹഫീസ് ഹസൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ നായർ,എംആർകെ ജയറാം, മാരത്തൺ റേസ് ഡയറക്ടർ ആനന്ദ് മെനേസസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: അഞ്ചാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഗ്രാൻഡ് ലോഞ്ച് ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ വിജയി വിദർശ കെ. വിനോദ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ജയചന്ദ്രൻ കെ. ടി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് IPS, , കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,സീനിയർ വൈസ് പ്രസിഡന്റ് & സോണൽ ഹെഡ്, ഫെഡറൽ ബാങ്ക് എറണാകുളം ശശിധരൻ സി. എം, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി. കെ. മിനിമോൾ ,ഗുഡ്‌‌വിൽ അംബാസഡർ FBKM പ്രാചി തെഹ്ലാൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2036ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങള്‍ രംഗത്ത്; അന്തിമ പ്രഖ്യാപനം 2029ൽ
ഏഷ്യന്‍ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍